തിരയുക

സുഡാനിൽ മിഷനറിമാർ സുഡാനിൽ മിഷനറിമാർ   (COPYRIGHT, 2011)

സുഡാനിലെ യുദ്ധ ഭൂമിയിൽ സഹായവുമായി കത്തോലിക്കാ മിഷനറിമാർ

ആഭ്യന്തര യുദ്ധങ്ങളാലും മറ്റും കെടുതി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും , മരുന്നുകളും, അഭയവും ഒരുക്കി കത്തോലിക്കാ മിഷനറിമാർ സുഡാനിലെ ഗ്രാമങ്ങളിൽ താമസിക്കുന്നു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

കത്തോലിക്കാ സഭയുടെ ഉപവി പ്രവർത്തനങ്ങൾക്ക് മാതൃകയായി ആഭ്യന്തര യുദ്ധങ്ങളാലും മറ്റും കെടുതി  അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും , മരുന്നുകളും, അഭയവും ഒരുക്കി  കത്തോലിക്കാ മിഷനറിമാർ സുഡാനിലെ ഗ്രാമങ്ങളിൽ താമസിക്കുന്നു.പൊതുഗതാഗതത്തിന്റെയും വൈദ്യുതിയുടെയും അഭാവവും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലാണ് മിഷനറിമാർ തങ്ങളുടെ സേവനം പ്രതിഫലമെന്യേ നൽകുന്നത്.

ഏപ്രിൽ 15 ന് സുഡാനീസ് ആംഡ് ഫോഴ്‌സും (എസ്‌എഎഫ്) റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) തമ്മിൽ കാർട്ടൂമിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം സൃഷ്ടിച്ച അക്രമത്തിന്റെ തരംഗം രാജ്യത്തുടനീളം സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യത്തുള്ള സാധാരണ ജനങ്ങൾ.

സലേഷ്യൻ മിഷനറിമാരുടെ നേതൃത്വത്തിലാണ് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. ദിവസവും ആയിരക്കണക്കിനാളുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുവാനും,കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുവാനുള്ള സൗകര്യങ്ങൾ  ഒരുക്കുവാനും, താമസസൗകര്യങ്ങൾ നൽകുവാനും ഈ മിഷനറിമാർ അക്ഷീണം പരിശ്രമിക്കുന്നു.

ഓരോ ദിവസവും 15 നും 20 നും ഇടയിൽ പരിക്കേറ്റ രോഗികൾ വൈദ്യസഹായം തേടി ബഹുമാനപ്പെട്ട കന്യാസ്ത്രീകളുടെ വസതിയിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്കൂളുകളിലും, ആശ്രമങ്ങളിലുമാണ് ആളുകൾക്ക് അഭയസൗകര്യം ഒരുക്കിയിരിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2023, 13:42