തിരയുക

കെനിയ, കനത്ത നികുതിഭാരവുമായെത്തിയ സാമ്പത്തിക നയത്തിനെതിരെ പൗരജനം കെനിയ, കനത്ത നികുതിഭാരവുമായെത്തിയ സാമ്പത്തിക നയത്തിനെതിരെ പൗരജനം  (AFP or licensors)

കെനിയ: സാമ്പത്തിക നയത്തിനെതിരെ പ്രാദേശിക കത്തോലിക്കാ മെത്രാന്മാർ

ജനജീവിതം ഉപരി ദുരിതപൂർണ്ണമാക്കുന്ന സാമ്പത്തിക നയം പിൻവലിക്കണമെന്ന് കെനിയയിലെ കത്തോലിക്കാ മെത്രാന്മാർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ കെനിയയിലെ ജനങ്ങളുടെ മേൽ കനത്ത നികുതിഭാരം ചുമത്തുന്ന സാമ്പത്തിക നയങ്ങൾ സർക്കാർ പിൻവലിക്കണമെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘം- കെസിസിബി (KCCB) ആവശ്യപ്പെട്ടിരിക്കുന്നു.

ഈ നയം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന കെസിസിബിയുടെ പ്രസ്താവന ന്യേരി അതിരൂപതയുടെ ആർച്ച്ബിഷപ്പ്പ അന്തോണി മുഹേറിയ വായിച്ചു.

ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നിരിക്കുന്നത് വ്യക്തികളുടെയും കുടുംബങ്ങളുടെയും മേൽ കനത്തഭാരം ചുമത്തിയിരിക്കയാണെന്നും ഇത് മാന്യമായ ഒരു ജീവിതം നയിക്കുകയും ജീവിതമാർഗ്ഗം കണ്ടെത്തുകയും ദുഷ്ക്കരമാക്കിയിരിക്കയാണെന്നും ആർച്ച്ബിഷപ്പ് മുഹേറിയ പറയുന്നു. താഴ്ന്ന വേതനം കൊണ്ട് കഷ്ടിച്ചു ജീവിച്ചു പോകുന്നവരെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും,  പുതിയ സാമ്പത്തികനയം താങ്ങാനാവാത്തതാണെന്നും ജനം കൂടുതൽ ദുരിതത്തിലേക്കു നിപതിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആകയാൽ പുതിയ സാമ്പത്തികനയത്തെക്കുറിച്ച് പ്രതിപക്ഷവുമായി ചർച്ചയിലേർപ്പെടാൻ പ്രസിഡൻറ് വില്ല്യം റൂത്തൊയുടെ ഭരണകൂടത്തോടു മെത്രാൻസംഘം അഭ്യർത്ഥിക്കുന്നു. അതിനിടെ പ്രതിപക്ഷം പുതിയ പ്രക്ഷോഭപരിപാടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പേകിയിരിക്കുകയാണ്. നേരത്തെ കെനിയയിൽ ജനങ്ങൾ പ്രതിഷേധിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

ഫീദെസ് മിഷനറി വാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ നല്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2023, 12:40