ഫിലിപ്പൈൻസ്: ജൈവ ഇന്ധന മലിനീകരണത്തിൽ അപകട സാധ്യതയുള്ള മിണ്ടോറയിലെ സമൂഹങ്ങൾക്കായി മാനുഷിക സഹായവും പരിസ്ഥിതി പ്രചരണവും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കഴിഞ്ഞ ഫെബ്രുവരി 28ന് കിഴക്കൻ മിണ്ടോറോ പ്രവിശ്യയിലെ നൗ നഗരത്തിന് സമീപം എം ടി പ്രിൻസസ് എന്ന ടാങ്കർ എഞ്ചിൻ തകരാർ മൂലം മുങ്ങിയിരുന്നു. വ്യവസായിക എണ്ണയുടെ ചോർച്ചയ്ക്ക് കാരണമാക്കിയ ഈ അപകടം വലിയ കറുത്ത പാട സൃഷ്ടിച്ചു കൊണ്ട് കടലിനെ മൂടി പാരിസ്ഥിതി സംവിധാനത്തിനും കടലിലെ ജൈവവൈവിധ്യത്തിനും വലിയ അപകടം വരുത്തുകയും ചെയ്തു. ഇന്നും ആ ദുരന്തത്തിന്റെ കനത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന അവിടെ താമസിക്കുന്നവരുടെ ആരോഗ്യവും അപകടത്തിലാണ്.
ഈ പശ്ചാത്തലത്തിൽ ഇപ്പോൾ കൺവേർജൻസ് ഫോറം സമാഹരിക്കുന്ന ഫണ്ട് ദുരിതബാധിതരായ ജനങ്ങളുടെയും പ്രത്യേകിച്ച് അവരുടെ പ്രവർത്തനവും അതിജീവനവും വിട്ടുവീഴ്ച ചെയ്യുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും മെണ്ടോറോയിലെ ദുരിതാശ്വാസ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും.
1700ൽ അധികം മത്സ്യ ഇനങ്ങളും 300 പവിഴയിനങ്ങളും 36 സുരക്ഷിത സമുദ്ര പ്രദേശങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള സമുദ്രവാസാവസ്ഥകളിൽ ഒന്നായ ഐലൻഡ് പാസ്സേജിന് ചുറ്റുമുള്ള അഞ്ചു പ്രവിശ്യകളും ഒന്നാണ് ഈസ്റ്റേൺ മിണ്ടോറോ എന്ന് കലപ്പൻ രൂപതയുടെ കാരിത്താസ് ഡയറക്ടർ ഫാ. എഡ്വിൻ ഗാരിഗസ് പറഞ്ഞു. Center for Energy, Environment and Development's Oceans" (CEED) ന്റെ പഠനം അനുസരിച്ച് ജൈവ ഇന്ധനം ഗതാഗതം, ജലമലിനീകരണം, വെള്ളത്തിനടിയിലുള്ള ശബ്ദമലിനീകരണം, അവശിഷ്ടം, പവിഴപ്പുറ്റുകളുടെ നാശം, ഒറ്റപ്പെട്ടു പോകൽ എന്നിവയുടെ അപകട സാധ്യത വർധിപ്പിക്കുന്നു.
ഫിലിപ്പിനിയൻ സർക്കാർ ഇപ്പോഴുള്ളവ കൂടാതെ മൾട്ടിനാഷണൽ കമ്പനികളുടെ സഹായത്തോടെ അനേകം ജൈവ വാതക പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. നൂറുകണക്കിന് ചരക്ക് കപ്പലുകൾ സമുദ്ര ഇടനാഴിയിലൂടെ കടന്നുപോകുന്നതിനാൽ പരിസ്ഥിതിക്ക് ദോഷകരമായ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയാണ് എന്ന് ഫാ. എഡ്വിൻ ഗാരിസ് പറഞ്ഞു. സമുദ്രത്തിലും അന്തരീക്ഷത്തിലും പരിസ്ഥിതിയിലുമുള്ള വ്യതിയാനങ്ങളെ ആശ്രയിക്കുന്ന രണ്ടു ദശലക്ഷം ആളുകളുടെ ജീവിതത്തിലും വളരെ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് തടയാൻ ബറ്റാം ഗസിലെ എൽഎൻജി വിപുലികരണ പദ്ധതികൾ സർക്കാർ അവസാനിപ്പിക്കണമെന്ന് ഫാ. എഡ്വിൻ ഗാരിസ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: