തിരയുക

സാന്ത് എജിദിയോ സമൂഹം ക്രിസ്തുമസ് കാലത്ത് അഭയാർത്ഥികൾക്ക് ഒരുക്കിയ അത്താഴവിരുന്ന് സാന്ത് എജിദിയോ സമൂഹം ക്രിസ്തുമസ് കാലത്ത് അഭയാർത്ഥികൾക്ക് ഒരുക്കിയ അത്താഴവിരുന്ന്  

മാനുഷിക ഇടനാഴികളിലൂടെ അഭയാർത്ഥികളെ സഹായിച്ച് സാന്ത്.ഏജിദിയോ സമൂഹം

അന്താരാഷ്‌ട്ര മാനുഷിക ഇടനാഴികളിലൂടെ അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ഇരുപത്തിരണ്ട് അഭയാർത്ഥികൾ സാന്ത് എജിദിയോ സമൂഹത്തിന്റെ സംരക്ഷണയിൽ ജൂലൈ മാസം ഇരുപതാം തീയതി റോമിൽ എത്തിച്ചേരുന്നു.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി 

കത്തോലിക്കാസഭയുടെ ഇറ്റലിയിലെ കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംഘടനയായ സാന്ത് എജിദിയോ സമൂഹത്തിന്റെ സംരക്ഷണയിൽ അന്താരാഷ്‌ട്ര മാനുഷിക ഇടനാഴികളിലൂടെ അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ഇരുപത്തിരണ്ട് അഭയാർത്ഥികൾ  ജൂലൈ മാസം ഇരുപതാം തീയതി റോമിൽ എത്തിച്ചേരുന്നു.

ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി നടത്തിയ ധാരണയിൽ, ഇസ്ലാമബാദിൽ നിന്നുമുള്ള വിമാനത്തിലാണ് ഇവർ റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്നത്.

2021 ഓഗസ്റ്റ് മുതൽ പാകിസ്ഥാനിലെ അഭയാർത്ഥികളായ അഫ്ഗാൻ പൗരന്മാർ, സെൻട്രൽ ഇസ്ലാമാബാദിലെ അനൗപചാരിക അഭയാർത്ഥി ക്യാമ്പിൽ ഏറെ ദുരിതം പേറി കഴിയുമ്പോഴാണ് സാന്ത് എജിദിയോ സമൂഹം ഇവർക്ക് തുണയായി എത്തുന്നത്.

ഇറ്റലിയിൽ എത്തിയ ശേഷം ലാറ്റ്സിയോ, ലിഗുരിയ, ലൊംബാർദിയ എന്നീ പ്രവിശ്യകളിലെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റിപാർപ്പിക്കുകയും, ഇറ്റാലിയൻ ഭാഷാപഠനം ആരംഭിക്കുകയും ചെയ്യും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2023, 15:35