നൈജീറിയയിലെ അട്ടിമറി: തെരുവുകൾ ശാന്തമായി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ സൈനിക അട്ടിമറിക്കു ശേഷം നൈജീരിയൻ തെരുവുകൾ ശാന്തമായതായി തലസ്ഥാന നഗരമായ നിയാമിയിൽ സേവനമനുഷ്ഠിക്കുന്ന കത്തോലിക്കാ മിഷനറി വൈദീകൻ ഫാ. മൗരോ അർമാനിനോ പറഞ്ഞു.
പ്രസിഡന്റ് ബസൂമിന്റെ വസതിക്കു ചുറ്റുമുള്ള പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പ്രസിഡന്റിക്ക് സുരക്ഷാ സേവകർ നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റവരെ ദേശീയ ആശുപത്രിയിലേക്ക് മാറ്റിയതായും ഫാ.അർമാനിനോ ഫീദേസ് ഏജൻസിയോടു വ്യക്തമാക്കി. തെരുവുകൾ ശാന്തമാണെന്നും പശ്ചിമാഫ്രിക്കൻ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിൽ നിന്ന് പ്രസിഡന്റിനെ തടയാനാണെന്നാണ് സൈനികർ അട്ടിമറിയെ കുറിച്ച് സംസാരിച്ചതെന്നും ഫാ. മൗറോ കൂട്ടിചേർത്തു.
മണൽകാറ്റിന് ശേഷം കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിനാൽ റോഡുകളിൽ സാധാരണ ദിവസത്തേക്കാൾ തിരക്ക് കുറവാണ്. എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്ത അട്ടിമറി 2020 ന് ശേഷം പശ്ചിമ, മധ്യ ആഫ്രിക്കയിൽ നടക്കുന്ന ഏഴാമത്തെ അട്ടിമറിയാണ്. വാങ്ങുകയോ വിൽക്കുകയോ ലേലം ചെയ്യുകയോ ചെയ്തതു മൂലം ബൗദ്ധിക വർഗ്ഗം ഇല്ലാതായത് സമൂഹത്തെ ഒരു ചിന്താധാരയുടെ ശൂന്യതയിലേക്ക് നയിച്ചുവെന്നും അത് അട്ടിമറിക്ക് ഭാഗികമായി സംഭാവന നൽകിയെന്നും ഫാ. അർമാനിനോ പറയുന്നു.
അട്ടിമറിയോടു പ്രതികരിച്ചുകൊണ്ട്,"കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങൾ സംരക്ഷിക്കപ്പെടുമെന്ന്" ട്വിറ്ററിലൂടെ പ്രസിഡന്റ് ബസൂം സൂചിപ്പിച്ചു. നിരവധി വിദേശ സൈന്യങ്ങളുടെ സാന്നിധ്യവും, താവളങ്ങളും അവിടത്തെ ജനങ്ങൾക്കും നൈജീരിയൻ സൈന്യത്തിനും ഇഷ്ടപ്പെടണമെന്നില്ല. അതേസമയം, തന്റെ സർക്കാർ നീതിപൂർവ്വകവും നിയമപരവുമായ അധികാരികളെ പ്രതിനിധീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഹസ്സൗമി മസ്സൂദൗ പറഞ്ഞു.
തങ്ങൾക്ക് മറ്റ് സൈനിക വിഭാഗങ്ങളുടെയും ക്രമസമാധാന സേനയുടെയും പിൻതുണയുണ്ടെന്നും എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ അയവുള്ളതായി കാണപ്പെടുന്നുവെന്നും അട്ടിമറി ഗൂഢാലോചന നടത്തിയവർ പറയുന്നു. നൈജീരിയയിൽ, ഫ്രാൻസിനും, അമേരിക്കയ്ക്കും സൈനികരും ഡ്രോണുകളും ഉൾപ്പെട്ട പ്രധാനപ്പെട്ട സൈനിക താവളങ്ങളുണ്ട്. മാലി, ബുർക്കിന ഫാസോ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ജിഹാദി പ്രസ്ഥാനങ്ങളെ അഭിമുഖീകരിക്കുന്ന യൂറോപ്യൻ യൂണിയന്റെയും ഇറ്റലിയുടെയും സൈനിക സാന്നിധ്യവും രാജ്യത്തുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: