തിരയുക

നിർമ്മിതബുദ്ധി നിർമ്മിതബുദ്ധി  (REUTERS)

സർവ്വകലാശാലകൾ സംഭാഷണത്തിൻറെയും നവീനതയുയുടയും സരണി തേടണം!

കത്തോലിക സർവ്വകലാശാലകൾ പുലർത്തേണ്ട തനിമയെക്കുറിച്ച് സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺച് ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ ഒരു സമ്മേളനത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസവും യുക്തിയും ഏക സത്യത്തിൽ എങ്ങനെ കൂടിച്ചേരുന്നുവെന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കത്തോലിക്കാ സർവ്വകലാശാലകൾ ശ്രമിക്കണമെന്ന് സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺച്.

“നിർമ്മിതബുദ്ധിയുഗത്തിൽ കത്തോലിക്കാ സർവ്വകലാശാലകളുടെ ഭാവി” എന്ന ശീർഷകത്തിൽ ഇറ്റലിയിലെ മിലാൻ പട്ടണത്തിൽ വ്യാഴം, വെള്ളി ദിനങ്ങളിൽ (13-14/07/23) സംഘടിപ്പിക്കപ്പെട്ട ശാസ്ത്രസംവാദത്തിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതു ചൂണ്ടിക്കാട്ടിയത്.

വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പാ 1990 ആഗസ്റ്റ് 15-ന് കത്തോലിക്കാ സർവ്വകലാശാലകളുടെയും വിദ്യാലയങ്ങളുടെയും ഭരണഘടനയായി നല്കിയ അപ്പോസ്തോലിക് കോൺസ്റ്റിറ്റ്യൂഷൻ “എക്സ് കോർദെ ഏക്ലേസിയെ” യുടെ അരൂപി തീർച്ചയായും സർവ്വകലാശാലകളെ സഭയുടെ ഹൃദയ"ത്തിലും അവളുടെ ദൗത്യത്തിലും വേരുറപ്പിക്കുകയെന്നതാണെന്ന് കർദ്ദിനാൾ മെന്തോൺച് അനുസ്മരിച്ചു.

സർവ്വകലാശാലകൾ പുതുമകളിലേക്ക് തുറവു കാണിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം അവ നിർമ്മിത ബുദ്ധിയെ രചനാത്മകമായി ആശ്ലേഷിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഇന്നിൻറെ വെല്ലുവിളികളെ നേരിട്ടുകൊണ്ടും അവബോധാധിഷ്ഠിത അവിരാമ നവീകരണപ്രക്രിയയെ പരിപോഷിപ്പിച്ചുകൊണ്ടും സർവ്വകലാശാലകൾ സംഭാഷണത്തിലേർപ്പെടുകയും പുതിയ ശൈലികളിലേക്ക് ഇറങ്ങിച്ചെല്ലുകയും വേണമെന്ന് കർദ്ദിനാൾ മെന്തോൺച് പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ജൂലൈ 2023, 12:47