തിരയുക

"റോഡ് ടു റിക്കവറി" അസോസിയേഷനിൽ നിന്നും സഹായം സ്വീകരിക്കുന്ന അമ്മയും കുഞ്ഞും. "റോഡ് ടു റിക്കവറി" അസോസിയേഷനിൽ നിന്നും സഹായം സ്വീകരിക്കുന്ന അമ്മയും കുഞ്ഞും.   (AFP or licensors)

രോഗികളായ ഫലസ്തീനികളെ സഹായിക്കുന്ന ഇസ്രായേലി സംഘടന - "വീണ്ടെടുപ്പിലേക്കുള്ള വഴി"

2010 മുതൽ, ആശുപത്രികളിലേക്കും തിരിച്ചു സൗജന്യ ഗതാഗത സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ദുർബലരെ, പ്രത്യേകിച്ച് കുട്ടികളെ സഹായിക്കുന്നതിൽ സംഘടന സജീവമാണ്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പലസ്തീനിയൻ നാഷണൽ അതോറിറ്റി രോഗികളുടെ വൈദ്യചികിത്സയ്ക്ക് പണം നൽകുന്നുണ്ടെങ്കിലും, ആശുപത്രികളിലേക്കും തിരിച്ചുമുള്ള ഗതാഗതച്ചെലവ് വഹിക്കുന്നില്ല.  2010-ൽ സ്ഥാപിതമായ "റോഡ് ടു റിക്കവറി" അസോസിയേഷനിൽ 1,200 സന്നദ്ധപ്രവർത്തകർ സേവനം ചെയ്യുന്നു. അവർ എല്ലാ ദിവസവും പലസ്തീൻ രോഗികളെ, പ്രധാനമായും കുട്ടികളെ, കാറിലോ ബസിലോ ഇസ്രായേലി ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നു. അങ്ങനെ അവർക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കുന്നു.

ഗുരുതരമായ കേസുകളിൽ, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിൽ ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ അസോസിയേഷൻ പിന്തുണയ്ക്കുകയും എല്ലാ രോഗികൾക്കും അവധിദിനങ്ങളും യാത്രകളും സംഘടിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, 2020-ൽ മാത്രം, അസോസിയേഷനിലെ അംഗങ്ങൾ സഞ്ചരിച്ച മൊത്തം ദൂരം ഏകദേശം 1,155,000 കിലോമീറ്ററാണ്, ഇത് 15,000 രോഗികളെ സഹായിക്കുന്നതിന് ഏകദേശം 10,000 യാത്രകളാണ് നടത്തിയത്. എന്നാൽ ഇത് പലസ്തീനിയക്കാരായ രോഗികളെ സഹായിക്കുന്ന ഒരു ഇസ്രായേൽ സംഘടനയാണെന്ന്  പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2023, 16:14