തിരയുക

പുതുതായി പ്രഖ്യാപിച്ച കർദ്ദിനാൾമാരിൽ ഒരാളായ ഹോങ്കോംഗ് മെത്രാൻ സ്റ്റീഫൻ ചൌ. പുതുതായി പ്രഖ്യാപിച്ച കർദ്ദിനാൾമാരിൽ ഒരാളായ ഹോങ്കോംഗ് മെത്രാൻ സ്റ്റീഫൻ ചൌ. 

ഹോങ്കോംഗിൽ നിന്ന് ആഗോള യുവജന ദിനത്തിൽ പങ്കെടുക്കാൻ 300 യുവാക്കൾ

തുറന്ന ഹൃദയത്തോടും നന്ദിയോടും കൂടെ യുവജന ദിന സംഗമങ്ങളിൽ പങ്കെടുക്കാൻ ഹോങ്കോംഗ് ബിഷപ്പ് ചൌ അവരോടാവശ്യപ്പെട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഹോങ്കോംഗിലെ ഇടവകകളിലും, സന്യാസസമൂഹങ്ങളിലും, വിദ്യാലയങ്ങളിലും, സഭാ സമൂഹങ്ങളിലും നിന്നു വരുന്ന യുവജനങ്ങളെ 14 സംഘങ്ങളായാണ് തിരിച്ചിരിക്കുന്നത്.  മാർച്ച് മാസം മുതൽ ജൂൺ വരെ ഈ യുവതീയുവാക്കൾ നാല് രൂപീകരണ സമ്മേളനങ്ങളിൽ പങ്കെടുത്താണ് ലോകയുവജന ദിനത്തിന് ഒരുങ്ങിയത്. യുവാക്കളുടെ അജപാലനത്തിനായുള്ള രൂപതയുടെ ഡയറക്ടറായ ഗ്വദലൂപ്പെ മിഷനറി വൈദീകൻ ഫ്രുക്തുവോസോ ലോപസ് മാർട്ടിൻ ആയിരിക്കും സംഘത്തെ നയിക്കുക.

ലോകം മുഴുവനിൽ നിന്നും വരുന്ന യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയും പരസ്പര പ്രോത്സാഹനവും വഴി  അവരിൽ നിന്ന് തന്നെ പുറത്തു കടന്ന്  കർത്താവിന്റെ വിളിക്ക് പ്രത്യുത്തരം നൽകാൻ ഫ്രാൻസിസ് പാപ്പാ അവരെ ക്ഷണിക്കുന്നു എന്ന് ഹോങ്കോംഗ് മെത്രാൻ സ്റ്റീഫൻ ചൌ യുവജനങ്ങളോടു പറഞ്ഞു. പുതുതായി പ്രഖ്യാപിക്കപ്പെട്ട കർദ്ദിനാൾമാരിൽ ഒരാളാണ് സ്റ്റീഫൻ ചൌ. കഴിഞ്ഞ ജൂലൈ രണ്ടിന് നടത്തിയ ആഘോഷമായ ദിവ്യബലി മദ്ധ്യേ ആയിരുന്നു അദ്ദേഹത്തിന്റെ  ഈ ആഹ്വാനം.

തദവസരത്തിൽ 14 സംഘങ്ങളുടെയും തലവന്മാർ അൾത്താരയുടെ മുന്നിൽ വച്ച് കർത്താവിന്റെ ആഗ്രഹം നിറവേറ്റാൻ പരിശുദ്ധ കന്യകയിൽ നിന്ന് എളിമയും സന്നദ്ധതയും പഠിക്കാനുള്ള പ്രാർത്ഥന സമർപ്പിച്ചു. പോർച്ചുഗലിൽ എത്തിയ ഉടനെ യുവജനങ്ങൾ ഒരു ധ്യാനത്തിൽ പങ്കെടുക്കുകയും പാപ്പായുമായി ഒത്തു കൂടുന്ന 6,00,000 യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച അനുഭവം ഒരു സമ്പത്താക്കാനുള്ള രൂപീകരണ സംരംഭത്തിൽ പങ്കുചേരുകയും ചെയ്യും.

2023ലെ ആഗോള യുവജന ദിനം പോർച്ചുഗലിലെ ലിസ്ബണിൽ ആഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് നടക്കുക. അതിന്റെ ആപ്തവാക്യമായി എടുത്തിട്ടുള്ളത് എലിസബത്തിനെ സന്ദർശിക്കുവാനുള്ള മറിയത്തിന്റെ യാത്ര അനുസ്മരിക്കുന്ന " മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ടു" (ലൂക്കാ 1,39) എന്ന വാക്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2023, 14:36