തിരയുക

വെടിയുണ്ടകൾ പതിഞ്ഞ കെട്ടിടത്തിന്റെ ഭിത്തി. വെടിയുണ്ടകൾ പതിഞ്ഞ കെട്ടിടത്തിന്റെ ഭിത്തി.   (AFP or licensors)

വെടിനിറുത്തൽ തകർന്നതിന് പിറകെ സുഡാനിൽ അക്രമണങ്ങൾ ഉയർന്നു

ബുധനാഴ്ച തലസ്ഥാനമായ ഖർത്തുമിലെ മാർക്കറ്റിൽ നടന്ന റോക്കറ്റാക്രമണത്തിൽ ചുരുങ്ങിയത് 19 പേരെങ്കിലും കൊല്ലപ്പെടുകയും 100 പേരിലധികം മുറിവേൽക്കുകയും ചെയ്തു. പരസ്പരം പോരാടുന്ന സൈനികശക്തികൾ തമ്മിലുള്ള വെടിനിറുത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഏപ്രിൽ പകുതിയോടെ തുടങ്ങിയ യുദ്ധത്തിൽ ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ആളുകൾ കൊലചെയ്യപ്പെടുകയും മുറിവേൽക്കുകയും ചെയ്ത കനത്ത ആക്രമമായിരുന്നു ഖർത്തൂമിലെ മാർക്കറ്റിൽ ബുധനാഴ്ച സംഭവിച്ചത്. നൈൽ നദിക്കപ്പുറം ഖർത്തൂം മുതൽ ബാഹ്റി നഗരത്തിലും ഓംദുർമനിലും കനത്ത അഗ്നിബാധയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സുഡാനിൽ പരസ്പരം എതിരിടുന്ന സുഡാൻ സർക്കാറിന്റെ സൈനികരും വിമത സായുധ സേനയും തമ്മിൽ അമേരിക്കയുടേയും സൗദി അറേബ്യയുടേയും നേതൃത്വത്തിൽ നടന്ന തൽകാല വെടിനിറുത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനാലാണ് അക്രമണങ്ങൾ പുനരാരംഭിച്ചത്.

മാർക്കറ്റിലെ പീരങ്കിയാക്രമണവും ആകാശമാർഗ്ഗേയുള്ള ആക്രമണവും മൂലം മരിച്ച സാധാരണക്കാരുടെ എണ്ണം ഔദ്യോഗികമായി 883 ആയി. എന്നാൽ വാസ്തവത്തിൽ എണ്ണം ഇതിലും വളരെ ഉയർന്നതാണ്. ഖർത്തൂമിലെ നിവാസികളെ സഹായിക്കുന്ന സംഘടനകൾ അവിടത്തെ സ്ഥിതിഗതികൾ വളരെ ദാരുണമാണെന്നും ഡോക്ടർമാരുടെയും രക്തദാനത്തിന്റെയും അത്യാവശ്യവും അറിയിച്ചു.

വെടിനിറുത്തൽ കരാർ തകർന്നു

ചൊവ്വാഴ്ച ഇരുകൂട്ടരും 5 ദിവസത്തേക്ക് കൂടി വെടിനിർത്തൽ തുടരാൻ സമ്മതിച്ചിരുന്നെങ്കിലും അടുത്ത ദിവസം കരാറിനോടു RSF പ്രതിബദ്ധത കാട്ടുന്നില്ല എന്നു പറഞ്ഞ് സൈന്യം അതിൽ നിന്ന് പിൻമാറുകയായിരുന്നു. വെടിനിറുത്തൽ, രണ്ടു മില്ല്യൺ ജനങ്ങൾക്ക്  അത്യാവശ്യ സഹായങ്ങൾ എത്തിക്കാൻ സഹായിച്ചുവെങ്കിലും മറ്റുള്ളവരിലേക്ക് സഹായമെത്തിക്കാൻ അരക്ഷിതാവസ്ഥ തടസ്സമായി. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം സുഡാനിലെ പകുതിയിലധികം ജനങ്ങൾക്ക് മാനുഷിക സഹായവും സംരക്ഷണവും ആവശ്യമുണ്ട്. എന്നാൽ അക്രമണങ്ങൾ തുടരുന്നതും ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ച സംഭരണശാലകൾ അക്രമണത്തിനിരയാകുന്നതും വിശക്കുന്ന വയറുകൾക്ക് ഭക്ഷണമെത്തിക്കാൻ തടസ്സമായി തീരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2023, 13:21