ഉക്രൈയിനിൽ കരമൈനുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ സേവ് ദ ചിൽറൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിനിൽ കഖോവ്ക അണക്കെട്ടു തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മണ്ണിനടിയിൽ നിന്നു പുറത്തായിരിക്കുന്ന സ്ഫോടകവസ്തുക്കളായ കരമൈനുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഒരു സംരഭം “കുട്ടികളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ-Save the Children) എന്ന സംഘടന തുടക്കം കുറിച്ചു.
കുഞ്ഞുങ്ങളുടെ ജീവനെ അപകടത്തിലാക്കുന്നവയാണ് ഇപ്പോൾ മണ്ണിനടിയിൽ നിന്നു പൊങ്ങി വന്നിരിക്കുന്ന “മൈനുകൾ” എന്ന് ഈ സംഘടന വ്യക്തമാക്കുന്നു. പൊങ്ങിക്കിടക്കുന്ന ഈ സ്ഫോടക വസ്തുക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു പ്രചാരണ പരിപാടിയാണ് സേവ് ദ ചിൽറൻ ആരംഭിച്ചിരിക്കുന്നത്.
2022 ഫെബ്രുവരി 24- ന് റഷ്യ ഉക്രൈയിനെതിരെ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ 879 പേർ “മൈൻ” സ്ഫോടനത്തിന് ഇരകളായിട്ടുണ്ടെന്നും ഇവരിൽ 94 പേർ കുട്ടികളാണെന്നും ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു.
അണക്കെട്ടു തകർന്നുണ്ടായ വെള്ളപ്പൊക്കദുരന്തത്തിൽ ജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള പദ്ധതികകളും ഈ സംഘടന തയ്യാറാക്കിയിട്ടുണ്. നിപ്രോ നദീതീരത്തെ 24 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. നാല്പതിനായിരത്തോളം പേർ ഇവിടെ ദുരിതത്തിലാണ്. പതിനേഴായിരത്തോളം പേരെ കുടിയൊഴിപ്പിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: