ഉക്രൈയിനു വേണ്ടി സമാധാന ഉച്ചകോടി വിയെന്നായിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിനിൽ സമാധാനം സംസ്ഥാപിക്കുന്നതിനെ അധികരിച്ച് ഒരു അന്താരാഷ്ട്ര ദ്വിദിന ഉച്ചകോടി ഓസ്ത്രിയായുടെ തലസ്ഥാനമായി വിയെന്നയിൽ നടക്കുന്നു.
ജൂൺ 10,11 തീയതികളിലാണ് ഈ സമ്മേളനം.
നാറ്റോ (NATO) എന്ന ചുരുക്കസംജ്ഞയിൽ അറിയപ്പെടുന്ന നോർത്ത് അറ്റലാൻറിക് ട്രീറ്റി ഓർഗനൈസേഷനിൽ അംഗങ്ങളായ നാടുകളുടെയും ലോകത്തിൻറെദക്ഷിണ വിഭാഗത്തിൻറെയും പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നു.
ഉക്രൈയിനിൽ വെടിനിറുത്തലിനും സംഭാഷണത്തിനും ആഹ്വാനം ചെയ്യുന്ന വിയെന്ന സമാധന പ്രഖ്യാപനം ഈ ഉച്ചകോടി പുറപ്പെടുവിക്കും. ലോകത്തിൻറെ ദക്ഷിണഭാഗത്തിലെ ജനങ്ങൾ അനുഭവിച്ച യുദ്ധത്തിൻറെ ദുരന്തഫലങ്ങൾ അവർ ഉച്ചകോടിയിൽ വിവരിക്കുകയും സമാധാനത്തിന് സംഭാവനയേകാൻ തങ്ങൾക്ക് എപ്രകാരം സാധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യും.
സമാധാനമാണ് ലക്ഷ്യം സമാധാനമാണ് ലക്ഷ്യത്തിലേക്കുള്ള വഴി എന്ന ആശയത്തിലധിഷ്ഠിതമാണ് ഈ ഉച്ചകോടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: