തിരയുക

ഫ്രാ൯സിസ് പാപ്പായും, ജഡ്ജുമായ മുഹമ്മദ് അബ്ദെൽസലാമും.  ഫ്രാ൯സിസ് പാപ്പായും, ജഡ്ജുമായ മുഹമ്മദ് അബ്ദെൽസലാമും.  

മാനവ സാഹോദര്യത്തിനുള്ള 2024 സായേദ് പുരസ്കാരത്തിന് നാമനിർദ്ദേശം ആരംഭിച്ചു

മാനവ പുരോഗതിക്കും സമാധാനപൂർവ്വകമായ സഹവർത്തിത്വത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന മാനവ സാഹോദര്യത്തിന്റെ ഉന്നത സമിതി 2024 സായേദ് അവാർഡിനുള്ള നാമനിർദ്ദേശ നടപടികൾക്ക് തുടക്കം കുറിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

2019 ഫെബ്രുവരിയിൽ ഫ്രാൻസിസ് പാപ്പായും അൽ- അസ്സറിന്റെ വലിയ ഇമാമുമായി UAE യിൽ നടന്ന കൂടിക്കാഴ്ചയ്ക്കും രണ്ടു മത നേതാക്കളും ഒരുമിച്ചു ഒപ്പുവച്ച മാനവ സാഹോദര്യ പ്രമാണത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. മാനവ വികസനത്തിനും സമാധാനപരമായ സഹവാസത്തിനും സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അന്തർദ്ദേശീയ അംഗീകാരം നൽകാൻ ലക്ഷ്യം വയ്ക്കുന്നതാണ് സായെദ് അവാർഡ്. ഒരു മില്ല്യൺ അമേരിക്കൻ ഡോളറാണ് സമ്മാനത്തുക.

സമൂഹത്തിലെ എല്ലാതലങ്ങളിലും മാനവ സാഹോദര്യം മുന്നോട്ടു കൊണ്ടുപോകാനും പൊതുനന്മയ്ക്കായി പ്രവർത്തിക്കാനും നമ്മുടെ ലോകം കൂടുതൽ നല്ലതാക്കി മാറ്റാനും മറ്റുള്ളവർക്ക് പ്രചോദനമാകുന്നവരുടെ പേരുകൾ നിർദ്ദേശിക്കാൻ സായെദ് അവാർഡിനായുള്ള സെക്രട്ടറി ജനറലും ജഡ്ജുമായ മുഹമ്മദ് അബ്ദെൽസലാം പറഞ്ഞു. അർഹരായവരുടെ പേരുകൾ https://zayedaward.org/ എന്ന സയെദ് പുരസ്കാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. 2023 ഒക്ടോബർ ഒന്നാം തിയതി വരെ പേരുകൾ നിർദ്ദേശിക്കാൻ സമയമുണ്ടായിരിക്കും. സമാധാനം കെട്ടിപ്പടുക്കുന്നതിലും സഹവാസത്തിലും വിദഗ്ദ്ധരായ ഒരു സ്വതന്ത്ര വിധി നിർണ്ണയ സമിതിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുക.

സാന്ത് എജിദിയോ സമൂഹത്തിലെ കെനിയൻ പ്രവർത്തകനാണ് 2023ലെ അവാർഡിന് അർഹനായത്. ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച അന്തർദേശീയ മാനവ സാഹോദര്യ ദിനവും, പാപ്പയും വലിയ ഇമാമും ചേർന്ന് മാനവ സാഹോദര്യ പ്രമാണം ഒപ്പുവച്ച ദിനവുമായ ഫെബ്രുവരി 4 ന് നടക്കുന്ന ചടങ്ങിൽ 2024 ലെ പുരസ്കാര ജേതാക്കളെ   ആദരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2023, 13:16