ലോകത്തിൽ കോവിദ് മഹാമാരി അടിയന്തരാവസ്ഥ അവസാനിക്കുന്നു !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോവിദ് 19 മഹാമാരിമൂലമുണ്ടായ അടിയന്തര സാഹചര്യങ്ങൾ അവസാനിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ WHO).
എന്നാൽ കോവിദ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും തെക്കുകിഴക്കെ ഏഷ്യയിലും മദ്ധ്യപൂർവ്വദേശത്തും കോവദ് 19 രോഗബാധ തുടരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
മെയ് 5-ന് വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന കോവിദ് അടിയന്തരാവസ്ഥ അവസാനിച്ചതായി പ്രഖ്യാപിച്ചത്
മൂന്നര വർഷം മുമ്പ് പൊട്ടുപ്പുറപ്പെട്ട ഈ മഹാമാരി, ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, 70 ലക്ഷം പേരുടെ ജീവനപഹരിച്ചു.
ലോകം കോവിദിൻറെ ഭീഷണിയിൽ നിന്ന് പൂർണ്ണമായും മുക്തമായി എന്ന് പറയാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി, തെദ്രോസ് അദനോം ഗെബ്രെയെസൂസ് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: