സാന്ത് എജിദിയോ : മാനുഷിക ഇടനാഴി വഴി സൈപ്രസ്സിൽ നിന്ന് 14 അഭയാർത്ഥികൾ എത്തിച്ചേർന്നു
സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സോമാലിയ, കാമറൂൺ പോലുള്ളയിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഇവർ നീണ്ട കാലം സൈപ്രസ്സിന്റെ തലസ്ഥാനമായ നിക്കോ സിയയ്ക്കടുത്തുള്ള പൗമാര അഭയാർത്ഥി ക്യാമ്പിൽ ചെലവഴിച്ചവരാണ്. 2022ൽ സൈപ്രസ്സ് സന്ദർശനവേളയിൽ പരിശുദ്ധ പിതാവ് ഈ ക്യാമ്പ് സന്ദർശിച്ചിരുന്നു.
റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ സ്വീകരിച്ച അഭയാർത്ഥികളെ ഉടൻ തന്നെ സമൂഹത്തിൽ സംയോജിപ്പിക്കാനുള്ള നടപടികൾ തുടങ്ങും. ഇവരിൽ ചിലർ കഴിഞ്ഞ വേനൽക്കാലത്ത് സാന്ത് എജിദിയോ സന്നദ്ധ സേവകർ നടത്തിയ ഇറ്റാലിയൻ ഭാഷാ പഠന ക്ലാസ്സുകൾ വഴി ഭാഷാ പഠനം ആരംഭിച്ചവരാണ്.
പൂർണ്ണമായും, സ്വയാശ്രിതവും സാന്ത് എജിദിയോ സമൂഹത്തിന്റെ വ്യാപകവുമായ ശൃംഖല തീർക്കുന്ന മാനുഷിക ഇടനാഴികകൾ വഴി യൂറോപ്പിൽ എത്തിയ 6261 അഭയാർത്ഥികളിൽ 5400 ൽ അധികം പേർ ഇറ്റലിയിലാണ് സംയോജിക്കപ്പെട്ടിട്ടുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: