ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമാകൂം, യുഎൻ സംഘടനകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കയുടെ മദ്ധ്യഭാഗത്തും, പടിഞ്ഞാറും ജൂൺ മാസത്തോടെ ഭക്ഷ്യക്ഷാമം മൂർദ്ധന്യാവസ്ഥയിലാകും എന്ന് ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾ മുന്നറിയിപ്പു നല്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടന-FAO, മാനവികകാര്യങ്ങൾക്കായുള്ള സംഘടന-OCHA, ശിശുക്ഷേമനിധി-UNICEF , ലോക ഭക്ഷ്യപരിപാടി- WFP എന്നിവ സംയുക്തമായി പുറപ്പെടുവിച്ച ഒരു പഠന റിപ്പോർട്ടിലാണ് ഇതു കാണുന്നത്.
ഒരു പതിറ്റാണ്ടിനുള്ളിൽ ഈ പ്രദേശത്ത് ഭക്ഷ്യ സുരക്ഷയില്ലായ്മയും പോഷണ വൈകല്യവും ഇത്രയേറേ വർദ്ധിച്ചിരിക്കുന്നത് നടാടെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അയൽ രാജ്യങ്ങളിലേക്കും ഈ ഭക്ഷ്യസുരക്ഷാ പ്രശ്നം വ്യാപിക്കുമെന്നും പട്ടിണിദുരന്തം തന്നെ ഉണ്ടാകുമെന്നും ഈ സംഘടനകൾ ആശങ്ക പ്രകടപ്പിക്കുന്നു.
സംഘർഷങ്ങൾ, കലാവസ്ഥാഘാതങ്ങൾ, കോവിദ് 19 മഹാമാരി, ഭക്ഷ്യവസ്തുക്കളുടെ നിരന്തര വിലക്കയറ്റം എന്നിവയെല്ലാം ഈ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണങ്ങളാണെന്ന് റിപ്പോർട്ടിൽ കാണുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: