തിരയുക

തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്ന ബാലികാബാലന്മാർ തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്ന ബാലികാബാലന്മാർ   (ANSA)

ഇറ്റലിയിൽ ബാലവേലയുടെ തോത് വർധിക്കുന്നു !

കിശോര തൊഴിലാലികളുടെ എണ്ണം ഏകദേശം, മൂന്നുലക്ഷത്തി മുപ്പത്തിയാറായിരം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇറ്റലിയിൽ ഏഴിനും പതിനഞ്ചിനും പ്രായത്തിനിടയിലുള്ള  ഏകദേശം മൂന്നുലക്ഷത്തി മുപ്പത്തിയാറായിരം കുട്ടികൾ ബാലവേലയ്ക്ക് അടിമപ്പെടുന്നുവെന്നാണ് കണക്ക്.

വികസിതരാഷ്ട്രമെങ്കിലും ഇറ്റലിയിയിൽ കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ചു ബാലവേലയുടെ തോത് വർധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളെ സംരക്ഷിക്കുക(സേവ് ദി ചിൽഡ്രൻ)എന്ന സംഘടന പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഭക്ഷ്യവിതരണം, വാണിജ്യം, കാർഷികം, നിർമാണ മേഖലകളിലാണ് പ്രത്യേകമായും ബാലവേലകളുടെ ചൂഷണം നടക്കുന്നതെന്നും, സംഘടന പുറത്തിറക്കിയ വാർത്താകുറിപ്പിൽ എടുത്തു പറയുന്നു.

അശാസ്ത്രീയമായ സ്കൂൾ സമയവും, നേരത്തേയുള്ള സ്കൂൾ അടയ്ക്കലും, ദാരിദ്ര്യവുമെല്ലാം ഈ ചൂഷണത്തിന് കാരണമാകുന്നു. കുട്ടികളുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായ ജോലികളിലാണ് ഇവർ ഏർപ്പെടുന്നതെന്ന അപകടവും സംഘടന ചൂണ്ടിക്കാണിക്കുന്നു.മുകളിൽ പറഞ്ഞ തൊഴിൽ മേഖലകൾക്ക് പുറമെ ആധുനികകാലഘട്ടത്തിലുള്ള ഓണലൈൻ വാണിജ്യങ്ങളിലും ഇത്തരം കുട്ടികൾ പണിയെടുക്കുന്നു.അനുവദനീയമായ പ്രായത്തിന് മുമ്പായി ജോലിയുടെ ലോകത്തേക്ക് പ്രവേശിക്കുന്നത് വളർച്ചയെയും, വിദ്യാഭ്യാസ തുടർച്ചയെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും സംഘടന അടിവരയിടുന്നു.

ഇറ്റലിയിൽ, നിർബന്ധിത സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കൗമാരക്കാർക്ക് 16 ആം വയസ്സിൽ ജോലി ആരംഭിക്കാനുള്ള സാധ്യത, നിയമം സ്ഥാപിച്ചു  നൽകുമ്പോഴാണ് ഇത്തരത്തിൽ ആ പ്രായത്തിനു മുൻപുതന്നെ തൊഴിൽ ചൂഷകരുടെ കൈകളിൽ ഇവർ എത്തിപ്പെടുന്നത്.

റോമിൽ, സേവ് ദി ചിൽഡ്രൻ ആസ്ഥാനത്ത് നടന്ന ഒരു പരിപാടിയുടെ ഭാഗമായി, ഇറ്റലിയുടെ  തൊഴിൽ, സാമൂഹിക നയങ്ങളുടെ  മന്ത്രി  മറീന എൽവിറ കാൽഡെറോണിന്റെ സാന്നിധ്യത്തിൽ ബാലവേലകളുടെ അവസ്ഥകൾ എടുത്തു പറഞ്ഞുകൊണ്ട് റിപ്പോർട്ട്  അവതരിപ്പിക്കുകയും, വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഏപ്രിൽ 2023, 11:57