“ഐക്യത്തിനായുള്ള ഓട്ടം 2023- "റൺ 4 യൂണിറ്റി 2023" !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുവജന നേതൃത്വത്തിൽ ആഗോള പാരിസ്തിക ഓട്ടം സംഘടിപ്പിക്കുന്നതിന് വത്തിക്കാൻറെ സമഗ്രമാനവവികസന വിഭാഗം സഹകരിക്കും.
“ഐക്യത്തിനായുള്ള ഓട്ടം 2023” (Run4Unity) “റൺ ഫോർ യൂണിറ്റി” എന്ന ശീർഷകത്തിലുള്ള ഈ റിലേ ഓട്ടം ഇക്കൊല്ലം മെയ് 7-ന് വിവിധ രാജ്യങ്ങളിലെ നഗരങ്ങളിലായി അരങ്ങേറും. യുവജനങ്ങൾ, കുടുംബങ്ങൾ സമൂഹാംഗങ്ങൾ എന്നിങ്ങനെ രണ്ടു ലക്ഷത്തിലേറെപ്പേർ ഈ ഓട്ടത്തിൽ പങ്കെടുക്കുമെന്നു കരുതുന്നു. “ജനങ്ങൾ ഗ്രഹം, നമ്മുടെ പാരിസ്ഥിതിക പരിവർത്തനം" എന്നതാണ് ഈ ഓട്ടത്തിൻറെ ആദർശ പ്രമേയം.
ഇതിൽ പങ്കെടുക്കുന്ന എല്ലാ പ്രായക്കാരും ശാരീരിക വ്യായാമത്തിലൂടെയും ഭൂമിയെ പരിപാലിക്കുന്നതിലൂടെയും സ്വന്തം ശരീരത്തെ സംരക്ഷിക്കുമെന്നും “നമ്മുടെ ഗ്രഹത്തിന് ആരോഗ്യകരവും ജീവിക്കാൻ കഴിയുന്നതുമായ ഒരു ഭാവി ഉറപ്പാക്കാൻ, വിശ്വാസ പാരമ്പര്യങ്ങൾ, സംസ്കാരങ്ങൾ, തലമുറകൾ, മേഖലകൾ എന്നിവയിലുടെ നാമെല്ലാവരും ഒത്തുചേരുകയും സ്വാഭാവിക പരിസ്ഥിതിയെ സംരക്ഷിക്കുകയും നമ്മിൽ ഏറ്റവും ദുർബ്ബലരായവരെ പരിപാലിക്കുകയും ചെയ്യുന്ന മൂർത്തമായ പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബദ്ധരാകുകയും വേണം എന്ന് സമഗ്ര മാനവ വികസനം പരിപോഷണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രതിനിധി ജോൺ മുണ്ടെൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: