ഗ്രീസ് തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
16 സ്ത്രീകളും,16 കുട്ടികളും ഉൾപ്പെടെ 47 പേരെ ഒരു ചെറിയ കപ്പലിന് സമീപമുള്ള കടൽത്തീരത്ത് ആഴം കുറഞ്ഞ ഭാഗത്ത് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയതായി ഗ്രീസ് കാവൽ കപ്പൽ സൈന്യം അറിയിച്ചു.
തുർക്കി തീരത്ത് എവിടെ നിന്നോ പുറപ്പെട്ട ബോട്ടിൽ 50-ലധികം പേർ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള പ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷമായി യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്റെ മുൻനിരയിലാണ് ഗ്രീസ്.
ചൊവ്വാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ, ടുണീഷ്യ തീരത്ത് ബോട്ട് മുങ്ങി 15 കുടിയേറ്റക്കാരെ കാണാതാവുകയും നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കൂടാതെ, കഴിഞ്ഞ ആഴ്ച, തുർക്കി തീരക്കാവൽസേന രാജ്യത്തിന്റെ പടിഞ്ഞാറൻ ഈജിയൻ തീരത്ത് നിന്ന് 77 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: