തിരയുക

ഹൈറ്റിയിൽ നിന്നുള്ള ഒരു ദൃശ്യം ഹൈറ്റിയിൽ നിന്നുള്ള ഒരു ദൃശ്യം   (AFP or licensors)

ഹൈറ്റിയിൽ കുഞ്ഞുങ്ങൾ പോഷണ വൈകല്യത്തിൻറെ പിടിയിൽ!

ഹൈറ്റിയ്ക്ക് അടിയന്തിര സഹായം ആവശ്യമാണെന്ന് “കുട്ടികളെ രക്ഷിക്കൂ” അഥവാ, “സേവ് ദ ചിൽറൻ” എന്ന സംഘടന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കരീബിയൻ നാടായ ഹൈറ്റിയിലെ കുട്ടികളിൽ പകുതിയും കടുത്ത പോഷണ വൈകല്യം അനുഭവിക്കുകയാണെന്ന് “കുട്ടികളെ രക്ഷിക്കൂ” അഥവാ,  “സേവ് ദ ചിൽറൻ” (SAVE THE CHILDREN) എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു.

പലതവണ ഭുകമ്പം ഉണ്ടായിട്ടുള്ള, പ്രത്യേകിച്ച് 2010-2021 എന്നീ വർഷങ്ങളിലെ അതിശക്ത ഭൂകമ്പം ബാധിച്ച ഹൈത്തിയിലെ  സുരക്ഷിതത്വാഭാവവും സാമ്പത്തിക പ്രതിസന്ധിയും അക്രമപ്രവർത്തനങ്ങളും കാലാവസ്ഥ മാറ്റവും നാണ്യപ്പെരുപ്പവുമെല്ലാം കഞ്ഞുങ്ങളുടെ പോഷണവൈകല്യ പ്രശ്നം കൂടുതൽ വഷളാക്കിയിരിക്കയാണെന്ന് ഈ സംഘടന ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഹെറ്റിയിൽ അരങ്ങേറുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കേണ്ടതും ജീവൻ രക്ഷാ സാമ്പത്തിക സഹായം അന്നാടിനു നല്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടതും ആവശ്യമാണെന്ന് “സേവ് ദ ചിൽറൻ” സംഘടന പറയുന്നു. പട്ടിണിയുടെയും ആക്രമത്തിൻറെയും മരണച്ചുഴിയിൽ പെട്ടിരിക്കയാണ് ഹൈറ്റിയിലെ കുട്ടികൾ എന്ന് ഹൈറ്റി ഈ സംഘടനയുടെ ചുമതല വഹിക്കുന്ന ഷന്താൾ സിൽവീ ഇംബൗ ആശങ്ക പ്രകടിപ്പിച്ചു. ഒരു കോടിയിലേറെ നിവാസികളുള്ള ഹൈറ്റിയിൽ 38 ശതമാനവും കുട്ടികളാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഏപ്രിൽ 2023, 09:05