സുഡാനിൽ നിന്ന് വിദേശികളെ രക്ഷിക്കാൻ എയർലിഫ്റ്റുകൾ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഫ്രാൻസ് തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സുഡാനിൽ നിന്ന് ഒഴിപ്പിക്കാ൯ തുടങ്ങി. അതിനായി ‘ദ്രുതഗതിയിലുള്ള പ്രവർത്തനം’ നടന്നുകൊണ്ടിരിക്കുകയാണെന്ന്ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി.മറ്റു യൂറോപ്യൻ പൗരന്മാർക്കും ‘സഖ്യ രാജ്യങ്ങളിൽ’ നിന്നുള്ള പൗരന്മാർക്കും സഹായം നൽകുമെന്നും പ്രസ്താവന ചൂണ്ടികാട്ടി. നേരത്തെ, അമേരിക്കൻ സൈന്യം തങ്ങളുടെ നയതന്ത്രജ്ഞരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചതിനെത്തുടർന്ന് സുഡാനിലെ എംബസിയുടെ പ്രവർത്തനങ്ങൾ അമേരിക്ക താൽക്കാലികമായി നിർത്തിവച്ചിരുന്നു.
സുഡാനിൽ സൈനിക നേതാക്കൾ തമ്മിലുള്ള അധികാര തർക്കം തുടരുന്നതിനാൽ ബ്രിട്ടനും, യൂറോപ്യൻ യൂണിയൻ അംഗങ്ങളും തങ്ങളുടെ നയതന്ത്രജ്ഞരെയും മറ്റ് പൗരന്മാരെയും പിൻവലിക്കാൻ ശ്രമിക്കുകയാണ്. അതേസമയം, ഇന്റർനെറ്റ് കണക്ഷനുകൾ തകരാറിലായത് രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനുള്ള ഏകോപന ശ്രമം തടസ്സപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഔദ്യോഗിക സൈന്യവും ആർഎസ്എഫ് അർദ്ധസൈനികരും തമ്മിൽ തലസ്ഥാന നഗരിയിൽ നടന്ന പോരാട്ടത്തിലെ കനത്ത ബോംബാക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും, അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: