തിരയുക

യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ.  (AFP or licensors)

യുക്രെയ്ൻ: ജനറേറ്ററുകളെത്തിക്കാ൯ സമാധാനത്തിന്റെ അഞ്ചാമത്തെ കാരവൻ പുറപ്പെട്ടു

180 അസോസിയേഷനുകളെ ഒരുമിച്ച് കൊണ്ടുവരുന്ന Stop the War എന്ന ശൃംഖലയാണ് ഇത് സംഘടിപ്പിച്ചത്. "സമാധാനത്തിനായി ഞാൻ എന്റെ ജീവിതം സമർപ്പിക്കുന്നു." എന്ന പ്രമേയവുമായി ഇതിന്റെ സന്നദ്ധസേവകർ പ്രവർത്തിക്കുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇന്ന് രാവിലെ അഞ്ചാമത്തെ സമാധാന സംഘം പാദുവയിൽ നിന്ന് യുക്രെയ്നിലേക്ക് പുറപ്പെട്ടു. 30 വാഹനങ്ങളിലായി 150 സന്നദ്ധസേവകർ ഉൾപ്പെടുന്ന വാഹനവ്യൂഹം  25 പവർ ജനറേറ്ററുകളും, 20 ടൺ അടിയന്തിര മാനുഷിക സഹായ വസ്തുക്കളും യുദ്ധത്തിൽ തകർന്ന ജനങ്ങൾക്ക് എത്തിക്കും. 

കുട്ടികളുടെ ആശുപത്രിക്ക് സംഭാവന ചെയ്ത ശക്തിയേറിയ ജനറേറ്റർ ഉദ്ഘാടനം ചെയ്യുന്നതിനായി ശനിയാഴ്ച ഒഡെസയിലും ഞായറാഴ്ച മൈകോലൈവിലും വാഹനങ്ങൾ നിറുത്തും. Peace Corps volunteers, Operation Dove സംഘടനകളുടെ പ്രവർത്തകർ  ദൗത്യവുമായെത്തുകയും ചെയ്യും.
ബൊളോഞ്ഞാ രൂപതയ്ക്കും, സിജിഐഎല്ലിനും  നന്ദി പറഞ്ഞ് ജനറേറ്ററുകൾ  എത്തിക്കും. കടല്‍ വെള്ളത്തില്‍നിന്നും ഉപ്പു വേര്‍തിരിക്കാ൯ വാട്ടർ ഡിസലിനേഷൻ പ്ലാന്റുകൾ, വിമാനാക്രമണ സുരക്ഷാ സങ്കേതങ്ങൾ, കാരിത്താസിൽ നിന്നുള്ള മാനുഷിക സഹായ വിതരണത്തിനുള്ള കേന്ദ്രങ്ങൾ എന്നിവയ്ക്കായി അവ ഉപയോഗിക്കും.

"ഇപ്പോൾ യുദ്ധം നിർത്തുക" എന്ന ശൃംഖലയാണ് കാരവൻ ഫോർ പീസ്  സംഘടിപ്പിക്കുന്നത്.  ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ നാമത്തിലുള്ള സമൂഹം, Focsiv, AOI, Rete Italiana Pace e Disarmo, Libera തുടങ്ങിയ180 ഇറ്റാലിയൻ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ ഉൾപ്പെടുന്ന സംഘടനകളാണ് ഏകോപിപ്പിച്ചത്. 

പുറപ്പെടുന്നതിന്  മുന്നോടിയായി പ്രാത്തോ ദെല്ല വാലെയിൽ  നടന്ന ഒരു പത്രസമ്മേളനത്തിൽ Stop the War എന്ന ശൃംഖലയുടെ  ഏകോപക൯ ജാ൯പിയറോ കൊഫാനോ;  പാദുവ മുനിസിപ്പാലിറ്റിയുടെ സമാധാന കൗൺസിലർ ഫ്രെ൯ചേസ്കാ ബെൻച്ചിലോനി;  പാദുവ സർവകലാശാലയിലെ മനുഷ്യാവകാശ കേന്ദ്രത്തിന്റെ പ്രൊഫസർ മാർക്കോ മഷിയ എന്നിവർ പങ്കെടുത്തു.

"ഒരു ശൃംഖലയെന്ന നിലയിൽ തങ്ങൾ അഹിംസാത്മക സിവിൽ സാന്നിധ്യത്തിന്റെ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നു എന്ന്  ജാ൯ പിയറോ കോഫാനോ വിശദീകരിച്ചു. തങ്ങൾ ആയുധങ്ങൾ വഹിക്കില്ല, മറിച്ച് മൂർത്തമായി സഹായവും സാഹോദര്യത്തിന്റെ അടയാളവുമാണ് നൽകുന്നതെന്ന് പറഞ്ഞു. സംവാദത്തിനും സമാധാന ചർച്ചകൾ പുനരാരംഭിക്കാനും തങ്ങൾ  ആവശ്യപ്പെടുന്നുവെന്നും കൂട്ടിചേർത്തു.

"ഈ സംരംഭത്തിലൂടെ സിവിലിയൻ സമാധാന കോർപ്സ് സ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം ആവർത്തിക്കാനും അന്താരാഷ്ട്ര സഹകരണത്തിനായി കൂടുതൽ വിഭവങ്ങൾ ഉപയോഗിക്കാൻ അഭ്യർത്ഥിക്കാനും ആഗ്രഹിക്കുന്നുവെന്നും  ഈ വിധത്തിൽ മാത്രമേ നമുക്ക് യുദ്ധങ്ങൾ തടയാനും ലോകത്തിലെ അനീതികൾ സുഖപ്പെടുത്താനും കഴിയൂ എന്നും ജിയാൻപിയറോ കൊഫാനോ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2023, 13:32