കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിൽ ഭീകരാക്രമണം: 35 പേർ കൊല്ലപ്പെട്ടു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ചുറ്റിലും വിമത പ്രവർത്തനങ്ങൾ നടക്കുന്ന മക്കോണ്ടി ഗ്രാമത്തിൽ നടന്ന അക്രമണം സൈനിക അടിച്ചമർത്തലിനോടുള്ള പ്രതികാരമായിരുന്നു. ഈ നിഷ്ഠൂര അക്രമണത്തിനിരയായവരെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതും കിഴക്കൻ കോംഗോയിൽ വേരൂന്നിയതുമായ ഉഗാണ്ടൻ ADF (Allied Democratic Forces) സംഘടനാംഗങ്ങളാണ് അക്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ADF തുടരെ തുടരെ രക്തരൂഷിതമായ റെയ്ഡുകൾ നടത്താറുണ്ട്. സൈന്യം കുറ്റവാളികൾക്കായും അക്രമണത്തിൽ കാണാതായവർക്കുമായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തു നിന്നുള്ള റിപ്പോർട്ടകൾ അനുസരിച്ച് ADFമായി സഹകരിക്കുന്നവരെ അറസ്റ്റു ചെയ്തതിനും സ്ഫോടനങ്ങൾ നടത്താനാവശ്യമായ രാസവസ്തുക്കൾ നൽകുന്ന രാസവസ്തുവ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച സൈനീക നടപടിക്കുള്ള പ്രതികരണമാണ് ഈ അക്രമണം. കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ ഭരണകൂടം ADF നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്ല്യൺ ഡോളർ വാഗ്ദാനം ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വ്യാഴാഴ്ച കോംഗോയിലെത്താനിരിക്കവെയാണ് ഈ ആക്രമണം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: