തിരയുക

ലെബനോനിൽ അഭയം തേടിയ സിറിയൻ കുട്ടികൾ ലെബനോനിൽ അഭയം തേടിയ സിറിയൻ കുട്ടികൾ 

സിറിയയിലെ ദാരിദ്ര്യാവസ്ഥ അതിദയനീയം

ഐക്യരാഷ്ട്രസഭയുടെ, യൂണിസെഫിന്റെ കണക്കുകൾ പ്രകാരം സിറിയയിൽ 90 ശതമാനം ആളുകളും ദരിദ്രമായ അവസ്ഥയിലാണ് ജീവിക്കുന്നത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പന്ത്രണ്ടു വർഷങ്ങളായി നീണ്ടു നിൽക്കുന്ന കലാപങ്ങളുടെയും, ഭൂകമ്പങ്ങളുടെയും അനന്തരഫലമായി ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് സിറിയൻ ജനതയെന്ന് ഐക്യരാഷ്ട്രസഭയുടെ, യൂണിസെഫിന്റെ കണക്കുകൾ പുറത്തുവിട്ടു.സംഘർഷങ്ങളിൽ ഏകദേശം പതിമൂവായിരത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയും, ധാരാളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന വാർത്തയും ലോകമനഃസാക്ഷിക്ക് വേദനയുണർത്തുന്നതാണ്.

 12 വർഷത്തെ സംഘർഷവും അടുത്തിടെയുണ്ടായ മാരകമായ ഭൂകമ്പങ്ങളും, സിറിയയിലെ ദശലക്ഷക്കണക്കിന് കുട്ടികളെ പോഷകാഹാരക്കുറവിന്റെ ഉയർന്ന അപകടസാധ്യതയിലേക്ക് നയിച്ചതായും കണക്കുകൾ പറയുന്നു.സമീപകാല കോളറ പൊട്ടിപ്പുറപ്പെട്ടതും ഭൂകമ്പത്തിന്റെ ആഘാതവും രാജ്യത്ത് ഇതിനകം തന്നെ അമിതഭാരമുള്ള പൊതുജനാരോഗ്യ സേവനങ്ങളിലും ആരോഗ്യ പരിപാലന വിതരണത്തിലും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു.

ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്ക് ജീവൻരക്ഷാ ചികിത്സാ സേവനങ്ങൾ എത്തിക്കുന്നതിനും, പോഷകാഹാരലഭ്യത  വിപുലീകരിക്കുന്നതിനും യുനിസെഫ് മറ്റു മാനുഷികസംഘടനകളുമായി പങ്കുചേർന്ന്  പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാൻ പരിശ്രമിക്കുന്നുവെന്നും കണക്കുകൾ പുറത്തുവിടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 മാർച്ച് 2023, 13:39