തിരയുക

സിറിയയിൽ മൊബൈൽ മെഡിക്കൽ ക്ലിനിക് സഹിതം ആരോഗ്യ സംരക്ഷണ സേവനം നൽകുന്നു. സിറിയയിൽ മൊബൈൽ മെഡിക്കൽ ക്ലിനിക് സഹിതം ആരോഗ്യ സംരക്ഷണ സേവനം നൽകുന്നു. 

സിറിയ: ഭൂകമ്പം കാരണം 3.7 ദശലക്ഷം കുട്ടികൾ ഭയാനകമായ ഭീഷണികൾ നേരിടുന്നു

വടക്കുപടിഞ്ഞാറൻ സിറിയയിൽ, വെള്ളം, പോഷകാഹാരം, ശുചിത്വം എന്നീ സഹായ സേവനങ്ങളുമായി 400,000 ത്തിലധികം ആളുകളിലേക്ക് യൂണിസെഫ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വടക്കുപടിഞ്ഞാറൻ സിറിയയിലെ സമൂഹങ്ങളെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിനായി 1.8 ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായവുമായി യൂണിസെഫ് ട്രക്കുകൾ അയച്ചു.

ഫെബ്രുവരി 6 ന് തെക്കൻ തുർക്കിയെയും, വടക്കൻ സിറിയയെയും പിടിച്ചുകുലുക്കിയ ശക്തമായ ഭൂകമ്പം ബാധിച്ച സിറിയയിലെ പ്രദേശങ്ങളിൽ അതിജീവിച്ച 3.7 ദശലക്ഷം കുട്ടികൾ വിവിധ തരത്തിലുള്ളതും, കൂടുതൽ വിനാശകരമായതുമായ ഭീഷണികൾ നേരിടുന്നുണ്ടെന്ന് സിറിയയിലെ രണ്ട് ദിവസത്തെ ദൗത്യത്തിന്റെ അവസാനത്തിൽ യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ അനുസ്മരിച്ചു. കുട്ടികളിൽ  ഭൂകമ്പത്തിന്റെ വൈകാരികവും മാനസികവുമായ ആഘാതവും, പലായനം ചെയ്ത കുടുംബങ്ങൾക്ക് സാംക്രമിക, സമ്പർക്ക, ജലജന്യ രോഗങ്ങളുടെ വർദ്ധിച്ച ഭീഷണിയും, 12 വർഷത്തോളമായി സംഘർഷ സാധ്യത നിലനിൽക്കുന്ന ഇടങ്ങളിലെ കുടുംബങ്ങൾക്ക് അടിസ്ഥാന സേവനങ്ങളുടെ അഭാവവുമുണ്ട്. ഇവ ദുരിതബാധിതരായ കുട്ടികൾക്ക് തുടർച്ചയായി ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. അലപ്പോയിൽ, 250 ലധികം കുട്ടികൾക്ക് വിദ്യാഭ്യാസം, മൊബൈൽ ആരോഗ്യ സേവനങ്ങൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവ നേടാൻ കഴിയുന്ന ഒരു താൽക്കാലിക പഠന കേന്ദ്രത്തിൽ റസ്സൽ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി.

നിരവധി കുടുംബങ്ങൾ ഇപ്പോൾ പലായനം ചെയ്യുകയും ഇടുങ്ങിയ സാഹചര്യങ്ങളിൽ താൽക്കാലിക സങ്കേതങ്ങളിൽ താമസിക്കുകയും ചെയ്യുന്നു. ചൊറി,കോളറ,കടുത്ത വയറിളക്കം തുടങ്ങിയ രോഗങ്ങൾ പടരുന്നത് തടയുന്നതിന് സുരക്ഷിതമായ വെള്ളവും ശുചിത്വവും തുടർച്ചയായി ലഭ്യമാക്കേണ്ടത് നിർണായകമാണ്. ഭൂകമ്പം ബാധിച്ച 2.6 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ 5.4 ദശലക്ഷം ജനങ്ങൾക്ക് അടിയന്തര ജീവ൯ രക്ഷാ സഹായം നൽകുന്നതിന് യൂണിസെഫ് 172.7 ദശലക്ഷം യുഎസ് ഡോളർ ആവശ്യപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മാർച്ച് 2023, 13:12