തിരയുക

ശുദ്ധജല ക്ഷാമം നേരിടുന്ന പാക്കിസ്ഥാനിൽ ദാഹം ശമിപ്പിക്കുന്ന ഒരു ബാലിക  ശുദ്ധജല ക്ഷാമം നേരിടുന്ന പാക്കിസ്ഥാനിൽ ദാഹം ശമിപ്പിക്കുന്ന ഒരു ബാലിക   (AFP or licensors)

പാക്കിസ്ഥാനിൽ ശുദ്ധജലക്ഷാമം രൂക്ഷം!

പാക്കിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുട്ടികളടക്കം ഏകദേശം പത്തു ലക്ഷത്തോളം ആളുകൾ ശുദ്ധജലക്ഷാമം മൂലം പലവിധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പാക്കിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുട്ടികളടക്കം ഏകദേശം പത്തു ലക്ഷത്തോളം ആളുകൾ ശുദ്ധജലക്ഷാമം മൂലം പലവിധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു.

പ്രളയം ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ച പാക്കിസ്ഥാനിൽ ശുദ്ധജലക്ഷാമവും, അനുബന്ധിത ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികൾക്കായുള്ള സംഘടനയായ യൂണിസെഫ് ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താകുറിപ്പിൽ എടുത്തുപറയുന്നു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഏകദേശം 1.5 ദശലക്ഷത്തിലധികം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്.

പ്രളയബാധക്ക് മുൻപുതന്നെ പാക്കിസ്ഥാനിൽ നിലനിന്നിരുന്ന ശുദ്ധജലക്ഷാമം ഏകദേശം ജനസംഖ്യയുടെ പകുതിയിലേറെ ആളുകളെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഇന്ന് ആ തോത് ക്രമാതീതമായി വർധിക്കുകയും, മലിനജനത്തിന്റെ ഉപഭോഗത്തിലൂടെ ഉണ്ടാവുന്ന ജലജന്യ രോഗങ്ങൾക്ക് ആളുകൾ, പ്രത്യേകിച്ചും കുട്ടികൾ അടിമകളാകുന്നുവെന്നതും ഞെട്ടിപ്പിക്കുന്ന വിവരമാണ്.

ശുദ്ധജലത്തിന്റെയും ശുചീകരണത്തിന്റെയും നീണ്ടുനിൽക്കുന്ന ലഭ്യതയില്ലായ്മയും, കെട്ടിക്കിടക്കുന്ന ജലാശയങ്ങളുടെ  സാമീപ്യവും, കോളറ, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നു.അടിയന്തരമായ ഈ സാഹചര്യത്തിൽ ജനതയുടെ പുനരധിവാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനായി മറ്റു ഉപവിപ്രവർത്തന സംഘടനകളുമായി ചേർന്നുകൊണ്ട് യൂണിസെഫ് വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നുവെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2023, 12:10