തിരയുക

 കാലാവസ്ഥാ വ്യതിയാനവും യുവജന ഇടപെടലും എന്ന പ്രേമയത്തിൽ യൂണിസെഫ് 2020 ൽ നടത്തിയ സംരംഭം. കാലാവസ്ഥാ വ്യതിയാനവും യുവജന ഇടപെടലും എന്ന പ്രേമയത്തിൽ യൂണിസെഫ് 2020 ൽ നടത്തിയ സംരംഭം.  

യൂണിസെഫ്: കാലാവസ്ഥാ വ്യതിയാനം- കാലാവസ്ഥയ്ക്കു വേണ്ടിയുള്ള പ്രവർത്തനം ഓരോ കുഞ്ഞിനും ആവശ്യമാണ്

യൂണിസെഫിന്റെ ആഗോള വിശകലനം കാണിക്കുന്നത് മിക്കവാറും എല്ലാ കുട്ടികളും ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകൾക്ക് വിധേയരാണ് എന്നും ലോകത്താകമാനം 450 ദശലക്ഷം കുട്ടികൾ ജലദൗർബല്യമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നുവെന്നും അഞ്ച് വയസ്സിന് താഴെയുള്ള 27 ദശലക്ഷം കുട്ടികൾ കടുത്ത വരൾച്ചയുമായി ബന്ധപ്പെട്ട ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്നും യൂണിസെഫ് വ്യക്തമാക്കി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളാൽ നമ്മുടെ ലോകം ഇതിനകം തന്നെ തകർന്നിരിക്കുന്നുവെന്നും കഴിഞ്ഞ വർഷം മാത്രം, പാകിസ്ഥാനിലെ വെള്ളപ്പൊക്ക ദുരന്തം, സാഹേൽ, ഹോൺ ഓഫ് ആഫ്രിക്ക എന്നിവിടങ്ങളിലെ വരൾച്ച, യൂറോപ്പിലേയും മധ്യ കിഴക്കൻ ഭാഗങ്ങളിലേയും ചുട്ടുപൊള്ളുന്ന ഉഷ്ണതരംഗങ്ങൾ എന്നിവയുൾപ്പെടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട മാരകമായ ദുരന്തങ്ങളുടെ ഒരു പരമ്പരയാണ് കാണുന്നതെന്നും യൂണിസെഫ് വ്യക്തമാക്കി.

ഈ സംഭവങ്ങൾ നിലവിലുള്ള മാനുഷിക പ്രതിസന്ധികളെ വർദ്ധിപ്പിക്കുകയും കൂട്ട പലായനം, പോഷകാഹാരക്കുറവ്, രോഗം എന്നിവയുടെ പുതിയ തരംഗങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നു. കൂടാതെ, അവ വിരളമാകുന്ന വെള്ളം പോലെയുള്ള വിഭവങ്ങൾക്കു വേണ്ടിയുള്ള മത്സരത്തിലേക്ക് നയിക്കുകയും, സമൂഹങ്ങൾ തമ്മിലുള്ള സംഘർഷ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അടുത്ത ഏതാനും ദശകങ്ങളിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുമ്പോൾ, ജീവിതം, ഉപജീവനമാർഗം, ഭക്ഷണം, ജല സംവിധാനങ്ങൾ എന്നിവയിലെ ആഘാതം വിനാശകരമാകുമെന്നും കുട്ടികൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യൂണിസെഫ് വെളിപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം ജലവുമായും ഭക്ഷണ അരക്ഷിതാവസ്ഥയുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.  ഇക്കാര്യത്തിൽ കുട്ടികൾക്ക് പ്രത്യേകിച്ചും വേഗത്തിൽ അപകട സാധ്യതകളുണ്ട്. ലോകത്താകമാനം 450 ദശലക്ഷം കുട്ടികൾ കൂടുതലോ വളരെ വളരെയേറെ കൂടുതലോ ജലദൗർബല്യമുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. അതേസമയം 5 വയസ്സിന് താഴെയുള്ള 27 ദശലക്ഷം കുട്ടികൾ കടുത്ത വരൾച്ചയുമായി ബന്ധപ്പെട്ട ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. കാലാവസ്ഥാ പ്രതിസന്ധി കുട്ടികളുടെ അവകാശങ്ങളുടെ പ്രതിസന്ധിയാണ്, അത് അവരുടെ ആരോഗ്യവും, പാർപ്പിടവും നഷ്ടമാക്കുകയും അവരുടെ സംസ്കാരത്തിൽ നിന്നും ജീവിത രീതികളിൽ നിന്നും അവരെ പറിച്ചെടുക്കുകയും ചെയ്യുന്നു. അത് അവരുടെ ഭാവി കൊള്ളയടിക്കലാണ്.

മാറ്റാം അന്തരീക്ഷം

ഇറ്റലിയിലെ യൂണിസെഫ്   കാലാവസ്ഥ പ്രതിസന്ധി കുട്ടികളുടെയും യുവാക്കളുടേയും അവകാശങ്ങളുടെ പ്രതിസന്ധിയാണെന്ന പൊതുവായ അവബോധം വളർത്താനും കാലാവസ്ഥാ വ്യതിയാനത്തെയും സുസ്ഥിരതയെയും ബാധിക്കുന്ന വിഷയങ്ങളിൽ  യുവാക്കളുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതും  ലക്ഷ്യമിട്ടു കൊണ്ട് "നമുക്ക് അന്തരീക്ഷം മാറ്റാം: കാലാവസ്ഥാ പ്രതിസന്ധി കുട്ടികളുടെ അവകാശങ്ങളുടെ പ്രതിസന്ധി " എന്ന ഒരു പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2023, 13:26