തിരയുക

ഉക്രൈയിൻ-റഷ്യ യുദ്ധം ഉക്രൈയിൻ-റഷ്യ യുദ്ധം  (ANSA)

യുദ്ധത്തിനു മുന്നിൽ നസ്സഹായാവസ്ഥയിലായിരിക്കുന്ന ലോകം, ആർച്ച്ബിഷപ്പ് ഷെവ്ചുക്ക്!

ഉക്രൈയിൻ-റഷ്യ യുദ്ധം വേദനാജനകമായ ഒന്നാം വാർഷിത്തിലേക്ക്. ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാ സഭാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്വിയത്തൊസ്ലാവ് ഷെവ്ചുക്കിൻറെ പ്രതികരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിനെതിരെ റഷ്യനടത്തുന്ന യുദ്ധം ദൈവനിന്ദാപരമാണെന്ന് ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാ സഭാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക്.

2022 ഫെബ്രുവരി 24-ന് ആരംഭിച്ച ഈ യുദ്ധത്തിൻറെ ഒന്നാം വാർഷികം അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ മാദ്ധ്യമപ്രവർത്തകരുമായി ഒരു സൂം മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈയിനും ലോകത്തിനു തന്നെയും ദുരന്തമായി മാറിയിരിക്കുന്ന അന്ധവും ബുദ്ധിശൂന്യവുമായ ഒരു യുദ്ധമാണിതെന്ന് ആർച്ചുബിഷപ്പ് ഷെവ്ചുക്ക് പറഞ്ഞു. തങ്ങളെ ഒറ്റയ്ക്കാകരുതെന്ന് അദ്ദേഹം രാഷ്ട്രീയ നേതാക്കളോടും മാദ്ധ്യമങ്ങളോടും അന്താരാഷ്ട്രതലത്തിൽ സ്വരവും ഉത്തരവാദിത്വവും ഉള്ളവരോടും അഭ്യർത്ഥിച്ചു.

ഇതുവരെ പിടിച്ചു നില്ക്കാൻ ഉക്രൈയിനു കഴിഞ്ഞതിലും സാർവ്വത്രിക ഐക്യദാർഢത്തിലും ദൈവത്തോടു നന്ദി പറയുന്ന അദ്ദേഹം യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലെത്തിച്ചേരാൻ ഒരു വർഷമായിട്ടും കഴിയാത്തതിലുള്ള വിഷമവും പ്രകടിപ്പിക്കുന്നു. ഈ യുദ്ധത്തിനു മുന്നിൽ ലോകം മുഴുവൻ നിസ്സാഹായാവസ്ഥയിലാണെന്ന് തൻറെ ബോധ്യം ആർച്ച്ബിഷപ്പ് ഷെവ്ചുക്ക് വെളിപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഫെബ്രുവരി 2023, 13:02