തിരയുക

തുടർക്കഥയാകുന്ന അഭയാർത്ഥി ബോട്ടു ദുരന്തങ്ങൾ. തുടർക്കഥയാകുന്ന അഭയാർത്ഥി ബോട്ടു ദുരന്തങ്ങൾ.  

യൂറോപ്യൻ വഴിയിൽ ജീവൻ നഷ്ടപ്പെടുന്ന അഭയാർത്ഥികൾ!

യൂറോപ്പിലേക്കുള്ള പ്രവേശനത്തിന് സുരക്ഷിതവും നിയമപരവുമായ വഴികൾ നൽകുന്നതിനായി രാജ്യങ്ങൾക്കിടയിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സേവ് ദി ചിൽഡ്രൻ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നിയമപരവും സുരക്ഷിതവുമായ മാർഗങ്ങളുടെ അഭാവത്തിൽ യൂറോപ്പിൽ എത്താൻ ശ്രമിക്കുന്ന അഭയാർത്ഥികളിൽ അമ്പതുപേരിൽ പേരിൽ ഒരാൾ മരണപ്പെടുകയോ, കാണാതാവുകയോ ചെയ്യുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടനയുടെ കണക്കുകൾ പറയുന്നു.

ഇറ്റലിയുടെ കടൽത്തീരത്തിന് ഏറെ അകലെയല്ലാതെ കപ്പൽ അപകടത്തിൽ കൊല്ലപ്പെടുന്ന അഭയാർത്ഥികൾ ലോകമനഃസാക്ഷിക്ക് നൊമ്പരമുണർത്തുന്നതാണ്. നിയമപരമല്ലാത്തതും, അപകടം നിറഞ്ഞതുമായ ഇത്തരം സാഹസങ്ങൾക്കു പകരം യൂറോപ്പിലേക്കുള്ള പ്രവേശനത്തിന് സുരക്ഷിതവും നിയമപരവുമായ വഴികൾ നൽകുന്നതിനായി രാജ്യങ്ങൾക്കിടയിൽ   ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ശക്തമായി ആവശ്യപ്പെടുന്നു.

സംഘർഷം, അക്രമം അല്ലെങ്കിൽ കടുത്ത ദാരിദ്ര്യം എന്നിവയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നിയമപരവും സുരക്ഷിതവുമായ മാർഗങ്ങളുടെ അഭാവം യൂറോപ്പിൽ സുരക്ഷിതമായി എത്താൻ ശ്രമിക്കുന്നത് നിരവധി കുട്ടികൾക്കും കുടുംബങ്ങൾക്കും മരണകാരണമായി തുടരുന്നു.

2019 മുതൽ ഏകദേശം അരലക്ഷത്തിൽ അഭയാർത്ഥികളിൽ ഏകദേശം 8,000-ത്തിലധികം ആളുകൾക്കാണ് ഇത്തരത്തിൽ ജീവഹാനി സംഭവിച്ചത്. തങ്ങളുടെ കണ്മുൻപിൽ മറ്റുള്ളവർ മരിക്കുകയും. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപോകുന്നത് കാണുകയും ചെയ്യുന്ന അതിജീവിതരുടെ മാനസികമായ സംഘർഷങ്ങളും ഏറെ വലുതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഫെബ്രുവരി 2023, 14:37