തിരയുക

തുർക്കിയിലെ മാരകമായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങൾ. തുർക്കിയിലെ മാരകമായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങൾ. 

തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

46000ത്തിലധികം പേർ മരിക്കുകയും 80,000 ത്തോളം കെട്ടിടങ്ങൾ തകർന്നു വീഴുകയും കേടുപാടികൾ സംഭവിക്കുകയും ചെയ്ത തുർക്കിയിലേയും സിറിയയിലേയും വിനാശകരമായ ഭൂകമ്പത്തിനു രണ്ടാഴ്ച കഴിഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അതിജീവിച്ചവർക്കായി ഐക്യരാഷ്ട്രസഭ 1.4 ബില്യൻ ഡോളർ സഹായത്തിനായി അഭ്യർത്ഥിക്കുന്നു. തുർക്കിയിലെ അഞ്ച് ദശലക്ഷത്തിലധികം ആളുകളെ സഹായിക്കാൻ ഒരു ബില്യൺ ഡോളറും വടക്കുപടിഞ്ഞാറൻ സിറിയക്ക് 397 ദശലക്ഷം ഡോളറുമാണ് ആവശ്യമായുള്ളത്. അതിജീവിച്ചവരിൽ നിരവധി പേർ അഭയാർത്ഥികളായി മാറിയതിനാൽ പാർപ്പിടവും ഭക്ഷണവും സ്കൂൾ വിദ്യാഭ്യാസവുമൊക്കെയാണ് അടിയന്തിരമായി നിറവേറ്റാനുള്ളത്.

പ്രതിസന്ധിയുടെ അനന്തര ഫലങ്ങളെ കൈകാര്യം ചെയ്യാൻ പല മാസങ്ങൾ ആവശ്യമായി വന്നേക്കും. പരിക്കുപറ്റിയവരേയും അവയവങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നവരേയും, മാനസീക സമ്മർദ്ദത്തിലായവരേയും, നശിച്ച ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയവയേയും സഹായിക്കുക എന്നതാണ് ഏറ്റം കഠിനമായ പ്രവൃത്തി എന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര വിഭാഗം ഡയറക്ടർ മെക് റയെൻ പറഞ്ഞു.

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ കണ്ടെത്തിയ ആളുകളുടെ എണ്ണം ഈ ദിവസങ്ങളിൽ കാര്യമായി കുറഞ്ഞു. അതിനാൽ ഇന്ന് രാത്രിയോടെ വലിയ തോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് തുർക്കിയുടെ ദുരന്തനിവാരണ ഏജൻസിയുടെ മേധാവി പറഞ്ഞു.

പതിനായിരക്കണക്കിന് കെട്ടിടങ്ങൾ തകർന്ന പ്രദേശങ്ങളിൽ അണുബാധ പടരാനുള്ള  സാധ്യതയുടെ ആശങ്ക ആരോഗ്യ വിഭാഗം പ്രകടിപ്പിച്ചു. ദുരന്തത്തോടു മന്ദഗതിയിൽ പ്രതികരിച്ചതിനും നിലവാരമില്ലാത്ത കെട്ടിട നിർമ്മാണം അനുവദിച്ചതുകൊണ്ടുമുള്ളതാണ് ദുരന്തമെന്നുമുള്ള ആരോപണങ്ങൾ പ്രസിഡണ്ട് തയ്യിപ് ഏർദൊഗാന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

യുദ്ധത്തിൽ തകർന്നിരുന്ന സിറിയയിൽ ഭൂകമ്പത്തെ അതിജീവിച്ചവർ ആഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏതാണ്ട് 26 ദശലക്ഷം ആളുകളെയാണ്  ഇരുവരെ ദുരന്തം ബാധിച്ചിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2023, 15:52