2021-ൽ അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള 50 ലക്ഷം കുട്ടികൾ മരണമടഞ്ഞു
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
2021-ൽ, ലോകത്തിൽ ഓരോ 4.4 നിമിഷത്തിലും ഒരു കുഞ്ഞ്, അല്ലെങ്കിൽ, ഇളം പ്രായത്തിലുള്ള ഒരാൾ വീതം മരണമടഞ്ഞിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾ ശിശുമരണത്തെ അധികരിച്ച് പുറപ്പെടുവിച്ച സംയുക്ത റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
5 വയസ്സിനു താഴെ പ്രായമുള്ള 50 ലക്ഷം കുട്ടികളും 5-നും 24-നും മദ്ധ്യേ പ്രായമുള്ള 21 ലക്ഷം പേരും 2021-ൽ മരണമടഞ്ഞിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, ലോകാരോഗ്യ സംഘടന, ലോകബാങ്ക്, ഐക്യരാഷ്ട്രസഭയുടെ സാമൂഹ്യസാമ്പത്തിക കാര്യവിഭാഗം എന്നിവയുടെ സംയുക്ത റിപ്പോർട്ടിൽ കാണുന്നു.
ഇതിനു പുറമെ ഇതേ കാലയളവിൽത്തന്നെ പിറന്നുവീണ ജീവനില്ലാത്ത കുഞ്ഞുങ്ങളുടെ എണ്ണം 19 ലക്ഷമാണ്. എന്നാൽ മതിയായ വൈദ്യസഹായം ഉചിതമായ സമയത്തു ലഭിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതാണ് ഈ മരണങ്ങളിൽ മിക്കതും എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: