തിരയുക

ഉക്രൈയിനിൽ മാനവിക സഹായ വിതരണം ഉക്രൈയിനിൽ മാനവിക സഹായ വിതരണം 

യുദ്ധവും ശൈത്യവും അലട്ടുന്ന ഉക്രൈയിന് കൂടുതൽ സഹായവുമായി യുണിസെഫ്!

യുണിസെഫ് പാവപ്പെട്ട ഒരു ലക്ഷത്തി 23000 കുടുംബങ്ങൾക്ക്, ഏതാണ്ട് 5 ലക്ഷം പേർക്ക് സഹായം എത്തിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈനിൽ മാനവികസഹായ സംരഭങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF).

ശൈത്യം അതിരൂക്ഷമായിരിക്കുന്ന വേളയിൽ പാവപ്പെട്ട 1ലക്ഷത്തി 23000 കുടുംബങ്ങൾക്ക്, ഏതാണ്ട് 5 ലക്ഷം പേർക്ക് സഹായം എത്തിച്ചതായി ഈ സംഘടന വെളിപ്പെടുത്തി.

പത്തുകോടി 20 ലക്ഷം ഡോളറിൻറെ (102000000), അതായത്, എണ്ണൂറ്റിനാല്പത്തിയാറു കോടിയിൽപ്പരം രൂപയുടെ സഹായമാണ് കൂടുതലായി നല്കുന്നതെന്ന് യുണിസെഫ് വ്യക്തമാക്കി. ഉക്രൈയിനിലുടനീളം കുട്ടികൾക്കും പാവപ്പെട്ട കുടുംബങ്ങൾക്കും സാമ്പത്തികവും വിദ്യഭ്യാസപരവും ധാർമ്മികവുമായ സഹായം ഉറപ്പാക്കുകയാണ് സംഘടനയുടെ  ലക്ഷ്യം. അതിനായി യുണിസെഫ് അന്നാടിൻറെ സാമൂഹ്യനയ-റെയിൽവേ മന്ത്രാലയവുമായി കൈകോർക്കുന്നു.

ഉക്രൈയിനിലെ കുടുംബങ്ങൾക്ക് വലിയ സന്തോഷം പകരാത്ത ഒരു തിരുപ്പിറവിക്കാലം ആണിതെന്നും എന്നാൽ പ്രത്യേകിച്ച് ഈ ക്ലേശകരമായ ശൈത്യകാലത്ത് അലപമെങ്കിലും പ്രത്യാശ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും നല്കാനാണ് ശ്രമിക്കുന്നതെന്ന് അന്നാട്ടിലെ യുണിസെഫിൻറെ പ്രതിനിധി മുറാത്ത് സാഹിൻ പറഞ്ഞു. ഇക്കൊല്ലം നവമ്പർ 30 വരെ ഉക്രൈയിനിലെ കുടുംബങ്ങൾക്ക് 19 കോടി 10 ലക്ഷം ഡോളറിൻറെ സഹായം യുണിസെഫ് നല്കിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഡിസംബർ 2022, 13:06