തിരയുക

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി (യുണിസെഫ്- UNICEF) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി (യുണിസെഫ്- UNICEF) 

ധനസഹായ അഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി!

യുണിസെഫിന് 2023-ലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 83000 കോടിയോളം രൂപയ്ക്ക് തുല്യമായ തുക ആവശ്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി (യുണിസെഫ്- UNICEF) 2023-ലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 83000 കോടിയോളം രൂപയ്ക്ക് തുല്യമായ ആയിരം കോടിയിലേറെ ഡോളർ സഹായം അഭ്യർത്ഥിക്കുന്നു.

സംഘർഷങ്ങൾ, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥപ്രതിസന്ധികൾ എന്നിവ മൂലം യാതനകളനുഭവിക്കുന്ന കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനു വേണ്ടിയാണ് ഈ തുക യൂണിസെഫ് അഭ്യർത്ഥിച്ചിരിക്കുന്നത്.

രൂക്ഷമൊ അതിരൂക്ഷമൊ ആയ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വസിക്കുന്ന കുട്ടികളുടെ സംഖ്യ 40 കോടിയോളം വരുമെന്നും പ്രതിസന്ധികൾ മൂലം വീടുവിടേണ്ടിവന്ന കുട്ടികളുടെ സംഖ്യ ലോകത്തിൽ 3 കോടി 70 ലക്ഷത്തോളമാണെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2022, 12:07