തിരയുക

ഉക്രൈയിൻ റഷ്യ  സംഘർഷം ഉക്രൈയിൻ റഷ്യ സംഘർഷം 

ഉക്രൈയിനിൽ താല്ക്കാലിക യുദ്ധവിരാമ ആഹ്വാനവുമായി അമേരിക്കൻ മതനേതാക്കൾ!

താല്ക്കാലിക വെടിനിറുത്തൽ ചർച്ചകളിലൂടെയുള്ള ഒരു പരിഹൃതിക്കും അങ്ങനെ യുദ്ധവിരാമത്തിനും വഴിതെളിക്കുമെന്നും സർവ്വനാശം വിതയ്ക്കുന്ന ആണവയുദ്ധഭീഷണി ഒഴിവാക്കുമെന്നുമുള്ള പ്രതീക്ഷ മതനേതാക്കൾ പുലർത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിനിൽ തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് താല്ക്കാലിക വെടിനിറുത്തൽ നടപ്പാക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ മതനേതാക്കൾ അഭ്യർത്ഥിക്കുന്നു.

ഈ ഗ്രഹത്തിലെ സകല ജീവൻറെയും പവിത്രതയിൽ വിശ്വസിക്കുന്നവരും വിശ്വാസികളും മനസ്സാക്ഷിയുള്ളവരും എന്ന നിലയിൽ തങ്ങൾ താല്കാലിക യുദ്ധവിരാമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് മതനേതാക്കളായ ആയിരത്തിലേറെപ്പേരടങ്ങുന്ന ഒരു സഖ്യം ഒപ്പു വച്ച ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

താല്ക്കാലിക വെടിനിറുത്തൽ ചർച്ചകളിലൂടെയുള്ള ഒരു പരിഹൃതിക്കും അങ്ങനെ യുദ്ധവിരാമത്തിനും വഴിതെളിക്കുമെന്നും സർവ്വനാശം വിതയ്ക്കുന്ന ആണവയുദ്ധഭീഷണി ഒഴിവാക്കുമെന്നുമുള്ള പ്രതീക്ഷ ഈ മതനേതാക്കൾ പുലർത്തുന്നു. ഉക്രൈയിൻ യുദ്ധത്തിനറുതിവരുത്തുന്നതിന് ചുക്കാൻ പിടിക്കാൻ ഈ മതനേതാക്കൾ അമേരിക്കൻ ഐക്യനാടുകളുടെ  സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

ഒന്നാം ലോകമഹായുദ്ധ വേളയിൽ 1914-ൽ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ നടത്തിയ ക്രിസ്തുമസ്സ് വെടിനിറുത്തൽ ആഹ്വാനത്തിൻറെ ചുവടുപിടിച്ചാണ് ഈ മതനേതാക്കളുടെ ഈ അഭ്യർത്ഥന.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഡിസംബർ 2022, 11:52