നൈജീരിയായിൽ ഒരു വൈദികൻ കൂടി തട്ടിക്കൊണ്ടു പോകപ്പെട്ടു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നൈജീരിയായിലെ ഉമുആഹിയ രൂപതാംഗമായ വൈദികൻ ക്രിസ്റ്റഫർ ഒജിദെയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയതായി രൂപതാവൃത്തങ്ങൾ വെളിപ്പെടുത്തി.
അദ്ദേഹത്തിൻറെ മോചനത്തിനായി പ്രാർത്ഥിക്കാനും സംയമനം പാലിക്കാനും രൂപതാമെത്രാൻ മൈക്കിൾ കലു ഉക്പോംഗ് വിശ്വാസികളെ ക്ഷണിക്കുന്നു. ബന്ദികർത്താക്കൾ ഇതുവരെ രൂപതാധികാരികളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ബിഷപ്പ് വെളിപ്പെടുത്തി.
സ്വഭവനത്തിൻറെ വാതില്ക്കൽ വച്ചാണ് ഫാദർ ക്രിസ്റ്റഫറിനെ അജ്ഞാതർ തട്ടിക്കൊണ്ടു പോയതെന്ന് രൂപതാ ചൻസലർ വൈദികൻ ഹെൻറി മദുക്ക വത്തിക്കാൻ വാർത്താ വിഭാഗത്തോടു പറഞ്ഞു.
നൈജീരിയയിൽ വ്യക്തി സുരക്ഷയുടെ കാര്യത്തിൽ അതീവ ആശങ്ക നിലനില്ക്കുന്നു. അന്നാട്ടിൽ പതിവായിരിക്കുന്ന തട്ടിക്കൊണ്ടു പോകലുകൾ ഒരു ധനസമ്പാദന മാർഗ്ഗമായി പരിണമിച്ചിരിക്കയാണ്. ഇക്കൊല്ലം നൈജീരിയായിൽ 20-ലേറെ വൈദികർ തട്ടിക്കൊണ്ടു പോകപ്പെടുകയും ചിലർ വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: