യുണിസെഫിന് ഇറ്റലിയുടെ ദശലക്ഷം യൂറോ സംഭാവന!
ശാരീരകമൊ മാനസികമൊ ആയി വൈകല്യമുള്ള സിറിയക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇറ്റലിയുടെ സഹായം.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറ്റലി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയ്ക്ക് (യുണിസെഫ്- UNICEF) പത്തുലക്ഷം യൂറോ, ഇപ്പോഴത്തെ വിനിമയ നിരക്ക് അനുസരിച്ച് 8 കോടി 60 ലക്ഷത്തിലേറെ രൂപ സംഭാവന ചെയ്തു.
ശാരീരകമൊ മാനസികമൊ ആയി വൈകല്യമുള്ള സിറിയക്കാരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനാണ് ഈ തുക.
സിറിയയിൽ നടപ്പു വർഷം 1 കോടി 46 ലക്ഷം പേർക്ക് ജീവകാരുണ്യസഹായം ആവശ്യമാണെന്നും ഇവരിൽ 65 ലക്ഷം പേർ കുട്ടികളാണെന്നും ഇറ്റലിയുടെ സർക്കാരിൻറെ ഒരു പത്രക്കുറിപ്പ് വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
06 ഡിസംബർ 2022, 11:59