തിരയുക

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി 

ഇറാൻസേനയുടെ മനുഷ്യത്വരഹിത കൂട്ടക്കൊല

ഇറാൻ സർക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവരെ സൈനികർ അടിച്ചമർത്തുന്നുവെന്ന് വാർത്തകൾ.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മനുഷ്യമനസ്സാക്ഷിക്കുനേരെ വീണ്ടും ചോദ്യചിഹ്നമായി ഇറാൻ സൈനികർ. സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിൽ അമർഷം പ്രകടിപ്പിച്ച സൈനികർ ഒരു പൗരനെ തൂക്കിലേറ്റുകയും,സ്ത്രീകൾക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. മൂന്നു മാസങ്ങൾക്ക് മുൻപ് ശരിയായ രീതിയിൽ പർദ്ദ ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സദാചാരവാദ അടിസ്ഥാനത്തിൽ മഹ്‌സ അമിനി എന്ന ചെറുപ്പക്കാരിയുടെ തലയിൽ ക്രൂരമായി മർദിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്ത സംഭവം ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അതിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ നിരവധിയാളുകളെ സൈന്യം വധിച്ചെന്നാണ് അനൗദ്യോഗിക സ്ഥിരീകരണങ്ങൾ. നിയമവ്യവസ്ഥകൾ പോലും മനുഷ്യജീവന് വിലകല്പിക്കാത്തതും ഇറാനിൽ സാധാരണക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു.

അറസ്‌റ്റ് ഒഴിവാക്കാനായി മുറിവേറ്റവരെ രഹസ്യമായി ചികിത്സിക്കുന്ന രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നുള്ള ചില ഡോക്ടർമാരുടെ മൊഴികൾ ഞെട്ടിപ്പിക്കുന്നതാണ്: സ്ത്രീകളെ അടുത്ത് നിന്ന് വെടിവെച്ചും മുഖത്തും കണ്ണുകളിലും സ്തനങ്ങളിലും ജനനേന്ദ്രിയത്തിലും അടിച്ചുകൊണ്ട് സർക്കാർവക്താക്കൾ  പ്രതിഷേധങ്ങളെ  അടിച്ചമർത്തുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ രൂക്ഷമായ വിമർശനങ്ങളോട്, തെറാൻ ഗവൺമെന്റ് പാശ്ചാത്യരുടെ "പിതൃ കപടനാട്യക്കാരൻ" എന്ന നിർവചനം നൽകിയാണ് കുറ്റപ്പെടുത്തുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഡിസംബർ 2022, 11:23