തിരയുക

സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മുടി മുറിക്കുന്ന സ്ത്രീ സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മുടി മുറിക്കുന്ന സ്ത്രീ 

ഇറാനിയൻ യുവതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വായനായജ്ഞം

ഇക്കോണമി ഓഫ് ഫ്രാൻസിസ് എന്ന പേരിലുള്ള, യുവ സാമ്പത്തിക വിദഗ്‌ധരുടെയും, സംരംഭകരുടെയും കൂട്ടായ്‌മ ഇറാനിലെ യുവതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാരത്തോൺ വായനായജ്ഞം സംഘടിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇറാനിൽ "വിദ്യാർത്ഥിയുടെ ദിനം" ആഘോഷിക്കപ്പെടുന്ന ഡിസംബർ 7-ആം തീയതിയോടനുബന്ധിച്ച് ഡിസംബർ അഞ്ചു മുതൽ ഏഴുവരെ തീയതികളിൽ ഇറാനിലെ വിവിധ പ്രവർത്തകർ ആഹ്വാനം ചെയ്ത പൊതുപരിപാടികളോട് ഐക്യം പ്രഖ്യാപിച്ചാണ് വിവിധ രാജ്യങ്ങളിലെ ഇക്കോണമി ഓഫ് ഫ്രാൻസിസ് (EoF) എന്ന സംഘടന വായനായജ്ഞം സഘടിപ്പിച്ചത്. ഇറ്റലി, പോർച്ചുഗൽ, ഇന്ത്യ, ഐവറി കോസ്റ്റ്, ഓസ്‌ട്രേലിയ, ഗ്വാട്ടിമാല, യുഎസ്എ, മെക്‌സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള യുവജനങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുക. ഈ പരിപാടിയുടെ ഭാഗമായി, അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമായ "ആയിരൊത്തൊന്നു രാവുകൾ" എന്ന സമാഹാരമാണ് ഇവർ വിവിധ ഭാഷകളിൽ മാറിമാറി വായിക്കുക.

പർദ്ദ ധരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ 16-ന് ഇറാനിൽ മരണമടഞ്ഞ മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തെത്തുടർന്നാണ് പ്രതിരോധങ്ങൾ തുടങ്ങിയതെന്ന് ഇ ഒ എഫ് പ്രവർത്തകർ അറിയിച്ചു. ഇതിനെത്തുടർന്ന് ലോകമെമ്പാടും ഇറാനിയൻ യുവതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പ്രതിഷേധപ്രകടനങ്ങൾ സംഘടിക്കപ്പെട്ടിരുന്നു.

സജീവൻപോലും പണയപ്പെടുത്തിയാണ് ഇറാനിലെ സ്ത്രീകൾ സ്വാതന്ത്ര്യത്തിനായി പോരാടുന്നതെന്നും, ഒരു മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുവാനായാണ് ഇതെന്നും ഇ ഒ എഫിലെ യുവതികൾ അറിയിച്ചു. ഇവരോട് തങ്ങളുടെ സാമീപ്യം അറിയിക്കുന്നതിന്റെ ഭാഗമായി, സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശവും വാക്കുകളും ഉപയോഗിച്ച് തങ്ങൾ നടത്തുകയാണെന്നും സംഘടന അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2022, 15:49