കോംഗോയിലെ അറുതിയില്ലാത്ത നരനായാട്ടിൽ ഐക്യരാഷ്ട്രസഭയുടെ ഞടുക്കം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നവംബർ 29, 30 തീയതികളിൽ M23 വിമതർ (മാർച്ച് 23 മൂവ്‌മെന്റ്) നടത്തിയ നരഹത്യയിൽ 131 പൗരന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിക്കുന്നു. ഇവരിൽ 102 പുരുഷന്മാരും 17 സ്ത്രീകളും 12 കുട്ടികളും ഉൾപ്പെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കത്തോലിക്കർ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ അരക്ഷിതാവസ്ഥയ്‌ക്കെതിരെ ഒരു മാർച്ചിന് ആഹ്വാനം ചെയ്യുകയുണ്ടായി. സുരക്ഷാ സ്ഥിതി വഷളായതിൽ പ്രതിഷേധിച്ച് ജനങ്ങൾ, പ്രത്യേകിച്ച് പ്രവിശ്യാ തലസ്ഥാനമായ ഗോമയിൽ അടുത്തിടെ നിരവധി പ്രകടനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്ക് ഭാഗത്ത് കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ അരങ്ങേറിയ രണ്ട് മഹായുദ്ധങ്ങൾക്ക് ശേഷം നിരവധി തീവ്രവാദഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്കെതിരെ ഇവർ ഉയർത്തുന്ന വെല്ലുവിളികൾ മനുഷ്യമനസ്സാക്ഷിക്ക് ഒരിക്കലും നിരക്കാത്തതാണ്.
2023 ജനുവരി 31 ചൊവ്വാഴ്ച മുതൽ ഫെബ്രുവരി 3 വെള്ളി വരെ ഫ്രാൻസിസ് മാർപാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സന്ദർശിക്കും. ഇത് തലസ്ഥാനമായ കിൻഷാസയിലായിരിക്കും.തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്ന ഗോമയിലെ സന്ദർശനം പിന്നീട് റദ്ദാക്കുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: