തിരയുക

ഉക്രൈന്റെയും റഷ്യയുടെയും പ്രെസിഡന്റുമാർ ജർമൻ ചാൻസലർ ആഞ്ചല മെർക്കലിനൊപ്പം - ഫയൽ ചിത്രം ഉക്രൈന്റെയും റഷ്യയുടെയും പ്രെസിഡന്റുമാർ ജർമൻ ചാൻസലർ ആഞ്ചല മെർക്കലിനൊപ്പം - ഫയൽ ചിത്രം 

ഒഡേസയ്ക്ക് ലോക പൈതൃക പ്രദേശപദവി അപേക്ഷയുമായി ഉക്രൈൻ പ്രസിഡണ്ട്

ലോക പൈതൃക പദവിക്കുള്ള ഉക്രൈനിലെ ഒഡേസയുടെ സ്ഥാനാർത്ഥിത്വം ഉക്രേനിയൻ പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ-ഉക്രൈൻ സംഘർഷം ശക്തമായി തുടരുമ്പോഴും, ഉക്രൈനിലെ ഒഡേസ നഗരത്തിന് ലോക പൈതൃക പ്രദേശപദവി ലഭിക്കുന്നതിനുവേണ്ടി പ്രസിഡണ്ട് സെലെൻസ്കി യുനെസ്കോയ്ക്ക് അപേക്ഷ സമർപ്പിച്ചു. അപേക്ഷ സ്വീകരിച്ച  വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്‌കാരിക കാര്യങ്ങൾക്കായുള്ള ഐക്യ രാഷ്ട്രസഭയുടെ സംഘടന  (United Nations Educational, Scientific and Cultural Organization (UNESCO) യുനെസ്കോ അധ്യക്ഷൻ ഓഡ്റേ അസ്സൂലായ്, ഇത്തരമൊരു അപേക്ഷ, യുനെസ്കോയുടെ സംരക്ഷണ സംവിധാനങ്ങളിലുള്ള വിശ്വാസത്തെയാണ് വ്യക്തമാക്കുന്നതെന്ന് പ്രസ്താവിച്ചു.

മുൻകൂട്ടി തയ്യാറാക്കിയ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ്, യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോർഡിലെ 58 അംഗ രാജ്യങ്ങളുടെ മുന്നിൽ പ്രസിഡന്റ് സെലെൻസ്‌കി ഈയൊരു അപേക്ഷ സമർപ്പിച്ചത്. ഉക്രൈനിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ച പ്രസിഡന്റ് സെലെൻസ്കി, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള "കൂട്ടായ ശ്രമങ്ങളുടെ വിപുലീകരണത്തിന്" ആഹ്വാനം ചെയ്യുകയും ചെയ്തു.

യുനെസ്‌കോയിലേക്കുള്ള സ്ഥിരം പ്രതിനിധി അംബാസഡർ വാദിം ഒമേൽചെങ്കോയും ഒഡേസ നഗരത്തിന്റെ മേയർ ഹെന്നടി ത്രൂക്കാനോവും ചേർന്നാണ് അപേക്ഷ ഔദ്യോഗികമായി സമർപ്പിച്ചത്. ഇത്, ലോകപൈതൃക കമ്മിറ്റിയുടെ നിശ്ചിതസമിതികൾ പരിശുദ്ധിക്കുകയും, 21 അംഗരാജ്യങ്ങളുടെ ഉത്തരവാദിത്വത്തിൽ നാമനിർദ്ദേശത്തെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്യും.

കുടിയേറ്റത്തിന്റെയും വിനിമയത്തിന്റെയും സമ്പർക്കവേദിയായ ഒഡേസ, വിവിധ സ്വാധീനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും, ലോകമെമ്പാടുനിന്നുമുള്ള ആളുകളെ പ്രതിനിധാനം ചെയ്യുകയും ശക്തമായ ഒരു പ്രതീകമായി നിലകൊള്ളുകയും ചെയ്യുന്നുവെന്ന് യുനെസ്കോയുടെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2022, 17:21