തിരയുക

പ്രതീക്ഷയോടെ വെളിച്ചത്തിലേക്ക് കുടിയേറ്റക്കാർ സാഹസികയാത്രയിൽ പ്രതീക്ഷയോടെ വെളിച്ചത്തിലേക്ക് കുടിയേറ്റക്കാർ സാഹസികയാത്രയിൽ 

കുടിയേറ്റക്കാരുടെ കടൽ ദുരന്തങ്ങൾ ഇനി ആവർത്തിക്കപ്പെടരുത്!

അഭയാർത്ഥികൾക്കായുള്ള സംഘടനയായ യു എൻ എച്ച് സി ആർ (UNHCR) കുടിയേറ്റക്കാർക്കാർക്കായുള്ള അന്താരാഷ്ട്ര സംഘടന ഐ ഒ എം( IOM) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി (UNICEF) ഏന്നീ സംഘടനകളാണ് കടൽദുരന്തത്തിൻറെ കണക്കുകൾ നിരത്തി ഈ ദുരന്തങ്ങളുടെ ആവർത്തനം തടയുന്നതിനു വേണ്ട സത്വര നടപടികളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുടിയേറ്റക്കാരുടെ ജീവൻ കടലിൽ പൊലിയുന്ന ദുരന്തസംഭവങ്ങൾ അതു തടയുന്നതിനുളള  നടപടികൾ സ്വീകരിക്കുന്നതിലേക്കു നയിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വിവിധ സംഘടനകൾ.

അഭയാർത്ഥികൾക്കായുള്ള സംഘടനയായ യു എൻ എച്ച് സി ആർ (UNHCR) കുടിയേറ്റക്കാർക്കാർക്കായുള്ള അന്താരാഷ്ട്ര സംഘടന ഐ ഒ എം( IOM) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി (UNICEF) ഏന്നീ സംഘടനകളാണ് കടൽദുരന്തത്തിൻറെ കണക്കുകൾ നിരത്തി ഈ ദുരന്തങ്ങളുടെ ആവർത്തനം തടയുന്നതിനു വേണ്ട സത്വര നടപടികളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നത്.

2013 മുതൽ നാളിതുവരെ മദ്ധ്യധരണ്യാഴിയിൽ ജീവൻ പൊലിഞ്ഞിട്ടുള്ള കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും എണ്ണം ഇരുപത്തയ്യായിരത്തോളവും (25000) നടപ്പുവർഷം, അതായത്, 2022-ൽ മാത്രം കടലിൽ മരണമടയുകയൊ, കാണാതാവുകയൊ ചെയ്ത കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും സംഖ്യ 1400-മാണെന്ന് ഈ സംഘടനകൾ വെളിപ്പെടുത്തുന്നു.

ദുഷ്കര ജീവിതസാഹചര്യങ്ങൾ മൂലം സ്വന്തം നാടുവിട്ട് യൂറോപ്പിലേക്ക് ജീവിത സുരക്ഷിത്വവും സംരക്ഷണവും തേടി സമുദ്രയാത്ര ചെയ്യുന്നവരാണ് ലക്ഷ്യസ്ഥാനത്തെത്താതെ മരണമടയുന്നത്.

“സ്വാഗതമോതുന്ന യൂറോപ്”  ( Welcome Europe) എന്ന ഒരു പദ്ധതിയുടെ ഭാഗമായി 2013- ഒക്ടോബർ 3-ന്, കുടിയേറ്റക്കാരും അഭയാർത്ഥികളുമായ 368 പേരുടെ ജീവൻ കടലിൽ പൊലിഞ്ഞ ഇടമായ ഇറ്റലിയിലെ ലാമ്പെദൂസയിൽ, ആ ദുരന്തത്തിൻറെ ഒമ്പതാം വാർഷികദിനത്തിൽ, തിങ്കളാഴ്ച (03/10/22)  ഐക്യരാഷ്ട്രസഭയുടെ ഈ മൂന്നു സംഘടനകളും  സമ്മേളിച്ചിരുന്നു.

ഇറ്റലിയിലെയും മൊത്തത്തിൽ, യൂറോപ്പിലെയും യുവതലമുറകളിൽ മനുഷ്യാവകാശങ്ങളോടുള്ള ആദരവിലും കടലിൽ ജീവൻ രക്ഷിക്കുക എന്ന മാനവികവും നൈയമികവുമായ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഐക്യദാർഢ്യത്തിൻറെയും സ്വാഗതം ചെയ്യലിൻറെയും സംഭാഷണത്തിൻറെയും സംസ്കൃതി പരിപോഷിപ്പിക്കുക എന്നതായിരുന്നു ഈ കൂടിച്ചേരലിൻറെ ലക്ഷ്യം.

ഉപരിഐക്യദാർഢ്യം വാഴുന്ന ഒരു യൂറോപ്പിനെ വാർത്തെടുക്കേണ്ടതിൻറെ ആവശ്യകത ഈ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഒക്‌ടോബർ 2022, 13:59