തിരയുക

 വടക്കൻ ഫിലിപ്പൈൻസിൽ ഉണ്ടായ ഭൂചലനത്തിൽ നശിച്ചു പോയ വീടുകൾ. വടക്കൻ ഫിലിപ്പൈൻസിൽ ഉണ്ടായ ഭൂചലനത്തിൽ നശിച്ചു പോയ വീടുകൾ. 

ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; ഡസൻ കണക്കിനാളുകൾക്ക് പരിക്ക്

വടക്കൻ ഫിലിപ്പൈൻസിൽ ഉണ്ടായ കഠിനമായ ഭൂചലനത്തിൽ കുറഞ്ഞത് 3 ഡസൻ ആളുകൾക്കെങ്കിലും പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റിഹ്ക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം വടക്കൻ ലുത്സോൺ ദ്വീപിന്റെ മിക്ക ഭാഗങ്ങളിർ മാത്രമല്ല തലസ്ഥാനമായ മനിലയിലും അനുഭവപ്പെട്ടു. വീടുകൾ നശിക്കുകയും, പള്ളിയുടെ മണിമാളിക ഇടിഞ്ഞു വീഴുകയും റോഡുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയുമുണ്ടായി.

കെട്ടിടങ്ങൾ തകർന്നു വീണു പരുക്ക് പറ്റിയവരാണ് കുടുതലും. കെട്ടിടങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തും വരെ ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴിപ്പിക്കുകയും വിദ്യാലയങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.

ഭൂചലനത്തിന്റെ കേന്ദ്രം അബ്രാ പ്രവിശ്യയാണ്. ഇവിടെയാണ് കഴിഞ്ഞ ജൂലൈ മാസത്തിൽ ശക്തമായ മറ്റൊരു ഭൂചലനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടത്. ഏറ്റവും അവസാനത്തെ സംഭവത്തിനുശേഷം നൂറുകണക്കിന് ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങാനുള്ള ഭയം കാരണം ജനങ്ങൾ ടെന്റുകൾ ചോദിക്കുകയാണെന്ന് ഫിലിപ്പൈൻ പ്രസിഡണ്ട് ഫെർഡിനാൻഡ് മാർക്കോസ് പറഞ്ഞു. എല്ലാ വർഷവും ഫിലിപ്പീനിയിലെ ജനങ്ങൾ വിവിധതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾക്ക് വിധേയരാകാറുണ്ട്.

കിഴക്കൻ തീരത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കൊടുങ്കാറ്റിനുള്ള തയ്യാറെടുപ്പിലാണ്  ലുത്സോൺ പ്രദേശം. ഈ കൊടുങ്കാറ്റ് ഒരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതകൾ ഉണ്ടെന്നും വടക്കൻ ഫിലിപ്പൈൻസിൽ ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമായേക്കാമെന്നും  കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഒക്‌ടോബർ 2022, 13:19