തിരയുക

മെക്‌സിക്കോയിൽ  തോക്ക് കടത്ത് കേസിനിടെയുണ്ടായ വെടിവെപ്പിൽ മരിച്ചവരെ ഓർത്ത് വിലപിക്കുന്ന ബന്ധുക്കൾ. മെക്‌സിക്കോയിൽ തോക്ക് കടത്ത് കേസിനിടെയുണ്ടായ വെടിവെപ്പിൽ മരിച്ചവരെ ഓർത്ത് വിലപിക്കുന്ന ബന്ധുക്കൾ.  

മെക്‌സിക്കോ: തോക്ക് കടത്ത് കേസിനിടെയുണ്ടായ വെടിവെപ്പിൽ 18 മരണം

ഒരു മെക്സിക്കൻ മേയറും മറ്റ് 17 പേരും മയക്കുമരുന്ന് സഖ്യവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ വെടിയേറ്റ് മരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തോക്ക് നിർമ്മാതാക്കളെ ലക്ഷ്യമിട്ടുള്ള  ആദ്യ കേസ് പരാജയപ്പെട്ടതിന് ശേഷം, ഇത്തവണ തോക്ക് വ്യാപാരികൾക്കെതിരെ അമേരിക്കൻ ഐക്യനാടിനുള്ളിൽ രണ്ടാമത്തെ തോക്ക് കേസ് കൊണ്ടുവരുമെന്ന് മെക്സിക്കൻ സർക്കാർ പ്രതിജ്ഞയെടുക്കവെയാണ് ഈ ആക്രമണം.

തെക്കൻ മെക്‌സിക്കോയിലെ സാൻ മിഗ്വൽ ടോട്ടോലപാനിലെ സിറ്റി ഹാളിൽ അക്രമികൾ നടത്തിയ വെടിവയ്പിൽ 18 പേരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ടൗൺ മേയർ കോൺറാഡോ മെൻഡോസയും അദ്ദേഹത്തിന്റെ പിതാവും  ഉൾപ്പെടുന്നു.

മേയറെ കൊല്ലുക എന്ന ലക്ഷ്യത്തോടെ തോക്കുധാരികൾ കെട്ടിടത്തിനുള്ളിൽ ഏകോപിത ആക്രമണ പരമ്പര നടത്തിയതായി പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. ശക്തരായ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള ക്രിമിനൽ സംഘമായ ലോസ് ടെക്വിലറോസ് എന്ന സായുധ സംഘത്തിൽ പെട്ടവരാണ് അക്രമികളെന്ന് അനുമാനിക്കുന്നതായും അവർ പറഞ്ഞു.

കേസ്

അതേസമയം, അതിർത്തി കടന്നുള്ള തോക്കുകളുടെ ഒഴുക്കിന്റെ ഉത്തരവാദിത്തം ആരാഞ്ഞു കൊണ്ട് അമേരിക്കയിൽ പുതിയ കേസ് ഫയൽ ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.

മെക്സിക്കോയിലേക്ക് അനധികൃതമായി കടത്തുന്ന തോക്കുകളിൽ എഴുപത് ശതമാനത്തിലേറെയും അമേരിക്കയിൽ നിന്നാണ്. കൊഴിഞ്ഞുകൊണ്ടിരിക്കുന്ന  ഈ തോക്ക് ശക്തിയും, ആയുധധാരികളായ മയക്കുമരുന്ന് സംഘങ്ങളും അവരുടെ സഹായികളും പലപ്പോഴും മെക്സിക്കൻ പോലീസിനെയും സായുധസേനയെ പോലും ആയുധശക്തിയിൽ മറികടക്കുന്നു.

മയക്കുമരുന്ന് യുദ്ധം

പതിനാറു വർഷത്തിലേറെയായി തുടരുന്ന മെക്‌സിക്കോയുടെ മയക്കുമരുന്ന് യുദ്ധം കാൽലക്ഷത്തോളം പേരുടെ ജീവൻ അപഹരിച്ചു. അതുകൊണ്ടാണ് മെക്സിക്കൻ ഗവൺമെന്റ് ഇത്രയധികം ദൃഢനിശ്ചയം ചെയ്തിരിക്കുന്നത്.

മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രി മാർസെലോ എബ്രാർഡിന്റെതാണ് ഈ പുതിയ നീക്കം. മെക്‌സിക്കൻ സെനറ്റിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് വിശദീകരിച്ചത്. ഇത്തവണ, അദ്ദേഹം ലക്ഷ്യമിടുന്നത് തോക്ക് വ്യാപാരികളെയാണ്. പ്രത്യേകിച്ച് യുഎസ് അതിർത്തി സംസ്ഥാനങ്ങളിലെ തോക്കു വ്യാപാരികളെ. അതിർത്തിയുടെ തൊട്ടടുത്തുള്ള അരിസോണയിലാണ് ഈ പുതിയ കേസ് ഫയൽ ചെയ്യാൻ പോകുന്നത്.

ഇടപാടുകാരിൽ നിന്നു പലപ്പോഴും നിസ്സാര വിലക്ക് സെമി-ഓട്ടോമാറ്റിക് തോക്കുകൾ വാങ്ങി ശേഖരിക്കുകയും പിന്നീട് മെക്‌സിക്കൻ കുറ്റകൃത്യങ്ങൾക്കായി അനധികൃതമായി വിൽപ്പന നടത്തി വൻതോതിൽ പണം ലാഭിക്കുകയും ചെയ്യുന്ന കള്ളക്കടത്തുകാർക്ക് എതിരെയാണ് കേസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തോക്ക് നിർമ്മാതാക്കളുണ്ടാക്കുന്ന തോക്കുകൾ ക്രിമിനലുകളുടെ കൈകളിൽ എത്തി വരുത്തിയേക്കാവുന്ന ദോഷത്തിന് മെക്സിക്കോ പത്ത് ബില്യൺ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. അമേരിക്ക തോക്ക് നിർമ്മാതാക്കളെ  സംരക്ഷിക്കുന്നുവെന്നാണ്  മെക്സിക്കോയുടെ ആരോപണം. എന്നാൽ തോക്ക് കടകളേയും അവയിൽ നിന്ന് അനധികൃതമായി വാങ്ങുന്നവരേയും നിയമപരമായ പഴുതുകൾക്ക് ലക്ഷ്യം വയ്ക്കാനാവുമോ എന്ന് കണ്ടറിയണം.

മെക്‌സിക്കോയിൽ പൗരന്മാർക്ക് സ്വയം സംരക്ഷണത്തിനായി തോക്ക് കൈവശം വയ്ക്കുന്നത് തടയാൻ വളരെ കർശനമായ നിയമങ്ങളുണ്ട്. അതിനാൽ, മെക്സിക്കൻ സംഘങ്ങൾക്ക് രാജ്യവ്യാപകമായി അചഞ്ചലമായ ഭീകരഭരണം നടത്തുന്നതിന് പരിധിയില്ലാത്ത ആയുധ വിതരണവും വെടിക്കോപ്പുകളും ഉണ്ടെന്നുള്ളത് ഒരു വിരോധാഭാസമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2022, 13:16