തിരയുക

ഉള്ളത് ഒരു പാത്രത്തിൽ നിന്ന് ഉള്ളത് ഒരു പാത്രത്തിൽ നിന്ന്  

പട്ടിണിയുടെ പിടിയിലമരുന്ന ജനത !

പട്ടിണിപ്പാവങ്ങളുടെ സംഖ്യ ലോകത്തിൽ വർദ്ധമാനമായിക്കൊണ്ടിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ യുദ്ധം കാലാവസ്ഥ വ്യതിയാനം, കോവിദ് 19 മഹാമാരി എന്നിവയുടെ ഫലമായി പട്ടിണിയനുഭവിക്കുന്നവരുടെ സംഖ്യ 80 കോടിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ മേധാവി കു ദോംഗ്യൂ (Qu Dongyu).

അനുവർഷം ഒക്ടോബർ 16-ന് ആചരിക്കപ്പെടുന്ന ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇതു പറഞ്ഞത്.

പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കയാണെന്നും ആകയാൽ സത്വര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം വ്യാക്തമാക്കി.

അഫ്ഖാനിസ്ഥാൻ, സിറിയ, യെമൻ, ദക്ഷിണ സുഡാൻ  ആഫ്രിക്കയുടെ കൊമ്പു പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 2 കോടി 10 ലക്ഷത്തോളം കുട്ടികൾ പോഷണ വൈകല്യം അനുഭവിക്കുന്നുണ്ടെന്ന് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ സെക്രട്ടറി ജനറൽ അലോഷ്യസ് ജോൺ ആശങ്ക പ്രകടിപ്പിച്ചു.

അനുവർഷം ശരാശരി 10 ലക്ഷം കുട്ടികൾ പോഷണക്കുറവു മൂലം മരണമടയുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഒക്‌ടോബർ 2022, 13:03