തിരയുക

ഓസ്ട്രേലിയയിൽ കനത്ത വെള്ളപ്പൊക്കം. ഓസ്ട്രേലിയയിൽ കനത്ത വെള്ളപ്പൊക്കം. 

ഓസ്ട്രേലിയയിൽ കനത്ത വെള്ളപ്പൊക്കം: ആയിരങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു

തെക്കുകിഴക്കൻ ഓസ്ട്രേലിയയിലെ വെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കാനിടയാക്കി. പാർപ്പിടവും, കൃഷിസ്ഥലവും വെള്ളത്തിനടിയിലായി. റോക്കെസ്റ്റർ പട്ടണത്തിൽ കുറഞ്ഞത് ഒരാളെങ്കിലും മരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിലെ വെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് പാർപ്പിടം മാറ്റാൻ നിർബന്ധിതരാക്കിയതിനാൽ, വിക്ടോറിയ സ്റ്റേറ്റിലെ ഉദ്യോഗസ്ഥർ ഡസൻ കണക്കിന് നഗരങ്ങളിലെ അന്തേവാസികളോടു ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

എന്നാൽ ഷെപ്പാർട്ടൺ പട്ടണത്തിൽ, താമസക്കാരോടു അവർ ഒഴിയാൻ വളരെ വൈകിപ്പോയെന്നും അവർ "ഒഴിഞ്ഞുമാറിയിട്ടില്ലെങ്കിൽ, സാധ്യമായ ഏറ്റവും ഉയർന്ന സ്ഥലത്ത് അഭയം തേടണം," എന്നും ഒരു ജാഗ്രത സന്ദേശം അയച്ചിട്ടുണ്ട്. "പ്രളയജലം നിങ്ങളുടെ വീട്ടിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ ... മേശകളിലും കസേരകളിലും ബെഞ്ചുകളിലും കട്ടിലുകളിലും കയറി നിൽക്കണ" മെന്നും ജാഗ്രതാ സന്ദേശത്തിൽ അറിയിച്ചു. വെള്ളത്തിനടിയിലുള്ള പ്രദേശങ്ങളിൽ മെൽബൺ നഗരത്തിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു.

സന്നദ്ധപ്രവർത്തകർക്ക് ആദരവ്

വെള്ളിയാഴ്ചയാണ് നഗരത്തിൽ വെള്ളപ്പൊക്കം രൂക്ഷമായതെങ്കിലും ഇപ്പോഴും വെള്ളം ഉയർന്നു തന്നെയാണ് നിൽക്കുന്നതെന്ന് സെയ്മോർ നഗരം സന്ദർശിച്ച അത്യാഹിത മാനേജ്മെന്റ് മന്ത്രി മുറേവാട്ട് ചൂണ്ടിക്കാട്ടി. ഭവനരഹിതരായ ആളുകളെ സഹായിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നവരെയും വാട്ട് അഭിനന്ദിക്കുകയും ചെയ്തു. വിക്ടോറിയയിലുടനീളമുള്ള സമൂഹങ്ങളിൽ തങ്ങൾക്ക് ഇപ്പോൾ പ്രതിരോധ സേനാംഗങ്ങളെ ലഭിച്ചിട്ടുണ്ട് എന്നും ഇന്നലെ വിക്ടോറിയയിലും ടാസ്മാനിയയിലുമുള്ളവർക്ക് ദുരന്ത ധനസഹായത്തിന്റെ ഒരു ശ്രുംഘല സജീവമാക്കിയിട്ടുണ്ട് എന്നും വാട്ട് പറഞ്ഞു. ഈ വർഷം ഇത് രണ്ടാം തവണയാണ് കിഴക്കൻ ഓസ്ട്രേലിയയിൽ വെള്ളപ്പൊക്ക ദുരന്തം ഉണ്ടാകുന്നത്.

പ്രളയബാധിതർക്ക് സഹായം
പാകിസ്ഥാനിൽ ഈ വേനൽക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഏകദേശം 33 ദശലക്ഷം ആളുകൾ ദുരിതമനുഭവിക്കുകയും 1,700 പേർ മരിക്കുകയും ചെയ്തിരുന്നു. ആ സമയത്ത്, കത്തോലിക്ക സഹായ സംഘടനയായ കാരിത്താസ് ഓസ്ട്രേലിയക്കാരോടു ഭക്ഷണം, ടെന്റുകൾ, സുരക്ഷിതമായ കുടിവെള്ളം എന്നിവയ്ക്കായി ധനസഹായം അഭ്യർത്ഥിച്ചിരുന്നു. ഇപ്പോൾ ഓസ്ട്രേലിയക്കാർക്കാണ് സഹായം ആവശ്യം.

"ഒരിക്കൽക്കൂടി നമ്മൾ ദുരിതം നിറഞ്ഞ ഒരു സമയത്തിലൂടെ കടന്നു പോകുമ്പോൾ ഓസ്ട്രേലിയക്കാർ അവരുടെ ഏറ്റവും നല്ല സ്വഭാവം പ്രകടമാക്കിക്കൊണ്ട് ഒരുമിച്ചു വന്ന് പരസ്പരം സഹായിക്കുന്നു," പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഒക്‌ടോബർ 2022, 14:37