തിരയുക

യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. 

യുക്രെയിനിൽ റഷ്യ നടത്തിയ വൻ ആക്രമണത്തിൽ ഡസൻകണക്കിനാളുകൾ കൊല്ലപ്പെട്ടു

യുക്രെയിനിലെ തെക്കു കിഴക്കൻ പട്ടണമായ ത്സപ്പോറിത്സിയായിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 17 പേരെങ്കിലും കൊല്ലപ്പെട്ടതായി അധികാരികൾ അറിയിച്ചു. റഷ്യയുമായി കൂട്ടിച്ചേർത്തു എന്ന് മോസ്കോ അവകാശപ്പെടുകയും എന്നാൽ പൂർണ്ണമായി റഷ്യയുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യാത്ത സ്ഥലമാണിത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റഷ്യ പിടിച്ചടിക്കിയ ക്രിമേയയിൽ റഷ്യയെ യുക്രെയ്നുമായി ബന്ധിപ്പിക്കുന്ന നിർണ്ണായകമായ പാലത്തിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ രാത്രിയിലായിരുന്നു അക്രമം.

റഷ്യയുടെ ഒരു പ്രത്യാക്രമണത്തിന് അധികം സമയം യുക്രെയ്ന് കാത്തിരിക്കേണ്ടി വന്നില്ല. മരിച്ചുവരെയും മുറിവേറ്റവരേയും നീക്കുന്ന രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്.

റഷ്യ പിടിച്ചടക്കിയ ക്രിമേയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിൽ ബോംബ് നിറച്ച ഒരു ട്രക്ക് നടത്തിയ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചതിനു ശേഷമായിരുന്നു ഈ  ആക്രമണം. യുക്രെയ്നിലെ ആക്രമണത്തിനായി റഷ്യയുടെ ഉന്നത സൈനികത്തലവനെ റഷ്യ മാറ്റുകയും ചെയ്തു. സമാധാനപരമായി ജീവിക്കുന്ന ജനങ്ങളുടെമേൽ കരുണയില്ലാത്ത അക്രമണം ക്രൂരന്മാരും തീവ്രവാദികളും നടത്തുന്ന തികഞ്ഞ തിന്മയാണ് എന്ന് യുക്രെയ്ൻ പ്രസിഡണ്ട് സെലൻസ്കി ഒരു പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധക്കളത്തിൽ നേരിട്ട വലിയ നഷ്ടങ്ങൾക്ക് പിന്നാലെ റഷ്യ ജനവാസ മേഖലയിലാണ് കൂടുതൽ ആക്രമണങ്ങൾ കേന്ദ്രീകരിച്ചതെന്ന് പറയപ്പെടുന്നു. കിഴക്കൻ യുക്രെയ്നിൽ യുദ്ധം കടുത്തു വരികയാണെന്നും മരിച്ച റഷ്യൻ പടയാളികളുടെ മൃതദേഹങ്ങളും  അവരുടെ വ്യക്തി സാമഗ്രികളും ചിതറിക്കിടക്കുന്നത് കണ്ടതായി  റിപ്പോർട്ടർമാർ അറിയിച്ചു.

യുക്രെയ്൯ സേന ലുഹാൻസ്ക് പ്രദേശത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. റഷ്യ തങ്ങളോടു കൂട്ടിച്ചേർത്ത 4 പ്രദേശങ്ങളിൽ ഒന്നാണിത്. എന്നാൽ റഷ്യൻ സേന പിൻവാങ്ങാൻ നിർബന്ധിതരായ ടോർസ്കെ ഗ്രാമത്തിൽ ഉൾപ്പെടെ  സ്ഥിതിഗതികൾ യഥാർത്ഥത്തിൽ അസ്ഥിരമാണ്. ഈ ദിവസങ്ങളിൽ ഗ്രാമങ്ങളിലും, കാടുകളിലും റോഡുകളിലും വൻ നാശം വിതച്ച് പിൻവാങ്ങിയ ആയിരക്കണക്കിന് റഷ്യൻ സേനാംഗങ്ങളുടെ കൂട്ടത്തിലാണ് ഇവരും. രണ്ടു ഭാഗത്തും സമാധാന ചർച്ചകൾക്ക് തയ്യാറാവാത്തതുമൂലം ഈ വിനാശകരമായ യുദ്ധം തുടരുകയും സേനാംഗങ്ങളടേയും പൗരന്മാരുടേയും ജീവിതം നശിപ്പിക്കുന്നതു തുടരുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2022, 13:35