കിത്തിര ദ്വീപിൽ സംഭവിച്ച കുടിയേറ്റകാരുടെ കപ്പൽ തകർച്ച. കിത്തിര ദ്വീപിൽ സംഭവിച്ച കുടിയേറ്റകാരുടെ കപ്പൽ തകർച്ച.  

ഗ്രീസിൽ കുടിയേറ്റ നാവിക ദുരന്തം

ഗ്രീസിൽ നിന്നുള്ള കുടിയേറ്റക്കാരുമായി വന്ന രണ്ട് ബോട്ട് ദുരന്തങ്ങൾ നിരവധി പേരുടെ ജീവനെടുത്തു. അനേകം പേരെ കാണാതായി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈജിയൻ കടലിൽ ലെസ്ബോസിന് സമീപം കുടിയേറ്റക്കാരുമായി പോയ തോണി മറിഞ്ഞ് 17 പേർ മരിച്ചു. കിത്തിര ദ്വീപിൽ മറ്റൊരു കപ്പൽ അപകടത്തെ തുടർന്ന് നിരവധി പേരെ കാണാതായിട്ടുമുണ്ട്.

ഈജിയൻ കടലിൽ കുടിയേറ്റക്കാരുമായി പോയ ചെറുതോണി മറിഞ്ഞ് ഏകദേശം 17 പേരോളം മരിച്ചു. ഈജിയൻ കടലിലെ ലെസ്വോസ് തീരത്ത് മുങ്ങിയ തോണിയിൽ ഉണ്ടായിരുന്നവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തണുത്തുറഞ്ഞ വെള്ളത്തിൽ നിന്ന് 15 പേരെ ജീവനോടെ കണ്ടെത്തിയതായി ഗ്രീസിലെ നാവിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കപ്പൽ മുങ്ങാൻ തുടങ്ങുമ്പോൾ ഏകദേശം 40 പേർ കപ്പലിലുണ്ടായിരുന്നതായി രക്ഷപ്പെട്ടവർ അധികൃതരോടു പറഞ്ഞു. കൊല്ലപ്പെട്ടവർ ആഫ്രിക്കൻ യുവതികളാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

തെക്കൻ ഗ്രീസിലെ കിത്തിര ദ്വീപിൽ ബുധനാഴ്ച രാത്രി മറ്റൊരു ബോട്ട്  പാറകളിൽ ഇടിച്ച് തകർന്ന അപകടത്തിൽ 80 പേരെയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ടവർ കൂടുതലും ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ളവരാണ്.  ഏകദേശം 95 പേർ ബോട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. രണ്ട് കപ്പലുകളും അയൽരാജ്യമായ തുർക്കിയിൽ നിന്ന് യാത്ര ചെയ്തതാണെന്ന് സംശയിക്കുന്നു.

അന്താരാഷ്ട്ര കുടിയേറ്റ സംഘനയുടെ (IOM) കണക്കുകൾ പ്രകാരം, 2022 ജനുവരി മുതൽ, തുർക്കിയിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ചവരിൽ 64 പേർ മരിച്ചു. കഴിഞ്ഞ വർഷം ഇത് 111 ആയിരുന്നു. മെഡിറ്ററേനിയൻ, ഈജിയൻ കടലുകളിലൂടെയുള്ള ഈ പാത കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ഒരു പ്രധാന സഞ്ചാരപാതയായി തുടരുന്നു. എന്നിരുന്നാലും, പ്രത്യേകിച്ചും ഇപ്പോൾ ഈ മേഖലയിലെ ശൈത്യകാല കാലാവസ്ഥയിൽ കടലിൽ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് മറ്റൊരു മുന്നറിയിപ്പാണ് ഈ അപകടങ്ങൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഒക്‌ടോബർ 2022, 13:11