തിരയുക

കോവിഡിനെതിരായ യുദ്ധത്തിൽ യൂണിസെഫ് ഉക്രയ്‌നൊപ്പം കോവിഡിനെതിരായ യുദ്ധത്തിൽ യൂണിസെഫ് ഉക്രയ്‌നൊപ്പം 

ഉക്രൈന് നാലുലക്ഷം കോവിഡ് വാക്സിൻകൂടി: യൂണിസെഫ്

കഴിഞ്ഞ ദിവസങ്ങളിൽ ഉക്രൈന് നാലുലക്ഷം ഡോസ് കോവിഡ് വാക്സിൻകൂടി നൽകിയതായി യൂണിസെഫ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കോവാക്സ് പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ ദിവസങ്ങളിൽ, നാലുലക്ഷം ഫൈസർ ബയോൺ ടെക് വാക്സിൻ കൂടി ഉക്രൈന് നൽകിയതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. ഓഗസ്റ്റ് നാലിന് യൂണിസെഫ് നൽകിയ ഒരു ലക്ഷം വാക്സിനു പുറമെയാണിത്.

ഇതിനു മുൻപ് കഴിഞ്ഞ ജൂലൈ 23-ന് യൂണിസെഫ് അഞ്ചുലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ഉക്രൈനിൽ എത്തിച്ചിരുന്നു.

ഉക്രൈനിൽ കഴിഞ്ഞ രണ്ട് ആഴ്ചകളിൽ മാത്രം മുപ്പത്തിയാറായിരത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിൽ ലഭ്യമായ വാക്സിൻ ഡോസുകൾ ഉക്രൈന്റെ 23 പ്രദേശങ്ങളിലും കിയെവ് നഗരത്തിലും വിതരണം ചെയ്യും.

ഉക്രൈനിലെ മാനുഷിക അടിയന്തരസാഹചര്യത്തിൽ കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധമരുന്നിന് മുൻഗണനയുണ്ടെന്നും, കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുകയെന്നത് യൂണിസെഫിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നാണെന്ന്, യൂണിസെഫിന്റെ ഉക്രൈനിലെ പ്രതിനിധി മൂറാത് സാഹിൻ പറഞ്ഞു.

അന്താരാഷ്ട്ര സഹകാരികൾക്കൊപ്പം, ഉക്രൈനിൽ കോവിഡ് 19.നെതിരെയുള്ള വാക്സിനുകൾ വിതരണം ചെയ്യുന്നത് തുടർന്നുവരികയാണെന്നും, തണുപ്പുകാലം അടുത്തുവരുന്ന സ്ഥിതിയിൽ, കൊറോണ വൈറസിൽനിന്നുള്ള സംരക്ഷണത്തിനായി പരിശ്രമിക്കുന്നത് പ്രധാനമാണെന്നും, ഉക്രൈനിലെ ആരോഗ്യ ഡെപ്യൂട്ടി മന്ത്രിയും, പ്രധാന ആരോഗ്യവിഭാഗം തലവനുമായ ഇഹോർ കുസിൻ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 സെപ്റ്റംബർ 2022, 16:15