തിരയുക

 രാജ്യത്തെ റഷ്യൻ അധിനിവേശത്തിനിടയിൽ യുക്രേനിയൻ സൈനീകർ. രാജ്യത്തെ റഷ്യൻ അധിനിവേശത്തിനിടയിൽ യുക്രേനിയൻ സൈനീകർ.  (AFP or licensors)

റഷ്യൻ സൈന്യത്തോടു കീഴടങ്ങാൻ യുക്രെയ്ൻ ആഹ്വാനം ചെയ്തു

റഷ്യൻ സൈനികരോടു കീഴടങ്ങാൻ യുക്രെയ്ൻ പ്രസിഡണ്ട് ആഹ്വാനം ചെയ്യുകയും അവരെ "സംസ്കാരമായ രീതിയിൽ" പരിഗണിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതിന് പിന്നാലെ ഞായറാഴ്ച യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുദ്ധത്തിൽ കാര്യമായ തിരിച്ചടി നേരിട്ടതിന് ശേഷം 300,000 കരുതൽ സേനാംഗങ്ങളെ മുൻനിരയിലേക്ക് അയക്കാൻ റഷ്യ പദ്ധതിയിടുകയും ചെയ്യുന്ന സാഹചര്യത്തിനിടെയാണ് ഈ അഭ്യർത്ഥന. സംഘർഷങ്ങൾ തുടരുമ്പോൾ, അധിനിവേശ പ്രദേശങ്ങളിൽ റഷ്യയുടെ ഭാഗമാകാനുള്ള ജനഹിത പരിശോധനകൾ ദ്രുതഗതിയിൽ റഷ്യ നടത്തുകയാണ്.

യുക്രേനിയൻ പ്രസിഡണ്ട് വ്ളോഡിമർ സെലെൻസ്കി റഷ്യൻ സൈന്യത്തോടു ഓടിപ്പോവുകയോ കീഴടങ്ങുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ ആയുധങ്ങളാൽ കൊല്ലപ്പെടുന്നതിലും യുദ്ധത്തിന് ശേഷം യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യപ്പെടുന്നതിലും നല്ലത് സമാധാനപരമായി യുക്രെയ്നിൽ സ്വയം കീഴടങ്ങുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വമേധയാ കീഴടങ്ങുന്നവർക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവെച്ചതിന് പിന്നാലെയാണിത്. ഏകദേശം 2,000 യുദ്ധവിരുദ്ധ പ്രക്ഷോഭകരെ ശനിയാഴ്ചയും ആഴ്ചയുടെ തുടക്കത്തിലും റഷ്യയിൽ തടവിലാക്കിയിരുന്നു. എന്നിരുന്നാലും, അന്താരാഷ്‌ട്ര കൺവെൻഷനുകൾക്ക് അനുസൃതമായി യുക്രെയ്ൻ ഒളിച്ചോടിയവരോടു പെരുമാറുമെന്നും പ്രത്യാഘാതങ്ങൾ ഭയക്കുന്ന ആരെയും റഷ്യയിലേക്ക് തിരിച്ചയക്കില്ലെന്നും പ്രസിഡന്റ് സെലെൻസ്‌കി പ്രതിജ്ഞയെടുത്തു.

റഷ്യയിൽ ചേരണോ വേണ്ടയോ എന്ന കാര്യത്തിൽ യുക്രെയ്നിലെ നാല് അധിനിവേശ പ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ റഷ്യ നടത്തിയ ഹിതപരിശോധനയെയും അദ്ദേഹം അപലപിച്ചു.

"കപട ഹിതപരിശോധനകളോടു ലോകം തികച്ചും നീതിയുക്തമായി പ്രതികരിക്കും. അവർ തീർച്ചയായും ശിക്ഷിക്കപ്പെടും. ക്രിമിയയിലും യുക്രെയ്‌നിന്റെ മറ്റ് ഭാഗങ്ങളിലും നിലവിൽ അധിനിവേശക്കാർ നടത്താൻ ശ്രമിക്കുന്ന ക്രിമിനൽ ജനനീക്കം ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്" എന്ന് അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

വൻ ജനനീക്കം

"ഇവ അന്താരാഷ്ട്ര നിയമത്തിനും യുക്രെയ്നിലെ നിയമത്തിനും എതിരായ കുറ്റകൃത്യങ്ങൾ മാത്രമല്ല." "നിർദ്ദിഷ്‌ട ആളുകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടിയാണ്" ഇവ എന്ന് പ്രസിഡന്റ് സെലെൻസ്‌കി കൂട്ടിച്ചേർത്തു. ഉദാഹരണത്തിന്, "ക്രിമിയൻ ടർടാർ ജനതയെ നശിപ്പിക്കാനുള്ള റഷ്യയുടെ ബോധപൂർവമായ ശ്രമമാണിത്" എന്ന് അദ്ദേഹം പറഞ്ഞു.

യുക്രെയ്നിൽ യുദ്ധം ചെയ്യാൻ മോസ്കോ നടത്തുന്ന 300,000 റഷ്യൻ കരുതൽ സേനാംഗങ്ങളെ അണിനിരത്താനുള്ള നീക്കത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. തന്റെ സൈന്യം ഇതിനകം 9,000 ചതുരശ്ര കിലോമീറ്റർ അല്ലെങ്കിൽ ഏകദേശം 400 വാസസ്ഥലങ്ങൾ ഉൾക്കൊള്ളുന്ന 3,475 ചതുരശ്ര മൈൽ സ്വതന്ത്രമാക്കിയിട്ടുണ്ടെന്ന് സെലെൻസ്കി മുന്നറിയിപ്പ് നൽകി. 

പോരാട്ടം തുടരുമ്പോഴും, യുദ്ധം അവസാനിപ്പിക്കാൻ നിരവധി അന്താരാഷ്ട്ര ശ്രമങ്ങൾ ഐക്യരാഷ്ട്രസഭയും തുർക്കിയും ഉൾപ്പെടെ നടത്തിട്ടുണ്ട്. ഇത് ധാന്യ കയറ്റുമതി പുനരാരംഭിക്കുന്നതിൽ കലാശിച്ചെങ്കിലും, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുക്രെയ്‌നും റഷ്യയ്ക്കും ഇതുവരെ ആഗ്രഹമില്ലെന്നാണ് തോന്നുന്നത്.

 

26 September 2022, 13:08