ഉക്രൈയിനിൽ യുദ്ധത്തിൽ തകർന്ന ശിശുവിദ്യാലയങ്ങൾ 800-ലേറെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിനിൽ അനുദിനം 4 ശിശു വിദ്യാലയങ്ങൾ പൂർണ്ണമായൊ ഭാഗികമായൊ തകർക്കപ്പെടുന്നുണ്ടെന്ന് “കുട്ടികളെ രക്ഷിക്കൂ” (SAVE THE CHILDREN) എന്ന അന്താരാഷ്ട്ര സംഘടന.
ഇക്കൊല്ലം ഫെബ്രുവരി 24-ന് (24/02/22) അന്നാട്ടിൽ റഷ്യ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 822 ശിശുവിദ്യാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ഇവയിൽ 74 എണ്ണം പൂർണ്ണമായി തകർന്നുവെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു. കുഞ്ഞുങ്ങളുടെ വിദ്യഭ്യാസം അനിശ്ചിതാവസ്ഥയിലാകുന്നത് അവരുടെ ഭാവിയെ അപകടത്തിലാക്കുമെന്ന് ഈ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു.
യുദ്ധം കുഞ്ഞുങ്ങളുടെ വിദ്യഭാസത്തെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുന്നതിനെക്കുറിച്ചു വിശദീകരിക്കുന്ന ഈ സംഘടന നേരിട്ടുള്ള വിദ്യാസ സാദ്ധ്യത കുത്തനെ കുറഞ്ഞിരിക്കുന്ന വസ്തുത എടുത്തുകാട്ടുന്നു. 6 മാസംകൊണ്ട് ശിശുവിദ്യാലയങ്ങൾ മുതൽ സർവ്വകലാശാലകൾ വരെയുള്ള 2400-ലേറെ വിദ്യഭ്യാസസ്ഥാപനങ്ങൾ പൂർണ്ണമായൊ ഭാഗികമായൊ തകർക്കപ്പെട്ടിട്ടുണ്ടെന്ന് ഈ സംഘടന വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: