തിരയുക

മൊസാംബിക്കിൽ വധിക്കപ്പെട്ട കൊംബോണിയയ പ്രേഷിത സന്ന്യാസിനി മരിയ ദെ കോപ്പി (വലത്ത്) മൊസാംബിക്കിൽ വധിക്കപ്പെട്ട കൊംബോണിയയ പ്രേഷിത സന്ന്യാസിനി മരിയ ദെ കോപ്പി (വലത്ത്) 

മൊസാംബിക്കിൽ കൊംബോണിയൻ സന്ന്യാസിനി വധിക്കപ്പെട്ടു!

മൊസാംബിക്കിൽ 60 വർഷം സേവനമനുഷ്ഠിച്ച സന്ന്യാസിനി മരിയ ദെ കോപ്പിയാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ മൊസാംബിക്കിൽ കൊമ്പോണിയൻ പ്രേഷിതസന്ന്യാസിനി സമൂഹാംഗമായ സന്ന്യാസിനി സഹോദരി മരിയ ദെ കോപ്പി വധിക്കപ്പെട്ടു.

ചൊവ്വാഴ്‌ച (06/09/22) രാത്രി ചിപേനെ എന്ന സ്ഥലത്തെ കൊംബോണിയൻ സമൂഹത്തിൻറെ ഭവനത്തിന് അജ്ഞത സായുധാക്രമികൾ തീകൊളുത്തുകയും 84 വയസ്സു പ്രായമുണ്ടായിരുന്ന ഇറ്റലിയിലെ വേനെത്തൊ സ്വദേശിനിയായ സന്ന്യാസിനി  മരിയ ദെ കോപ്പിയെ വെടിവെച്ചു കൊല്ലുകയുമായിരുന്നു.  അവിടയുണ്ടായിരുന്ന രണ്ടു വൈദികരും രണ്ടുസന്ന്യാസിനികളും ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

സിസ്റ്റർ മരിയ ദെ കോപ്പി വധിക്കപ്പെട്ടതിൽ ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയൊ ത്സൂപ്പി അനുശോചനം രേഖപ്പെടുത്തി.

മൊസ്സാംബിക്കിൽ 6 പതിറ്റാണ്ട് സേവനമനുഷ്ഠിച്ച സഹോദരി മരിയ ദെ കോപ്പിയുടെ ബലി, വർഷങ്ങൾക്കു ശേഷം വീണ്ടും ഇസ്ലാം വിപ്ലവകാരികളുടെ ആക്രമണത്തിൻറെ പ്രഹരം ഏറ്റിരിക്കുന്ന ഒരു മണ്ണിൽ  സമാധാനത്തിൻറെയും അനുരഞ്ജനത്തിൻറെയും വിത്തായി മാറട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും പരേതയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 സെപ്റ്റംബർ 2022, 15:27